Updated on: 4 March, 2022 8:11 AM IST
Tata AIA Life: Guaranteed pension along with life insurance

ടാറ്റാ എഐഎ ലൈഫ്, ലൈഫ് ഇൻഷുറൻസിനൊപ്പം ഉറപ്പായ പെൻഷനും വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നു.  ഫോര്‍ച്യൂൺ ഗ്യാരണ്ടി പെൻഷൻ പദ്ധതിയാണിത്.  ജീവതശൈലിക്ക് ഉതകുന്ന രീതിയിൽ വിവിധ ആനുവിറ്റി പദ്ധതികളിൽ നിന്നു ആവശ്യമായത് തെരഞ്ഞെടുക്കാം. ജീവിത കാലം മുഴുവൻ ഉറപ്പായ വരുമാനം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

കുറഞ്ഞ പ്രീമിയവും, കൂടുതൽ ബോണസും നൽകുന്ന പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതികൾ

 

പദ്ധതിയിൽ ചേരുന്നവര്‍ക്കൊപ്പം ജീവിത പങ്കാളിക്കും ജീവിത കാലം മുഴുവൻ വരുമാനം. റിട്ടയര്‍മൻറ് സമ്പാദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഉയര്‍ന്ന നേട്ടങ്ങൾ, ടോപ് അപ് പ്രീമിയത്തിലൂടെ ആനുവിറ്റി വര്‍ധിപ്പിക്കാനുള്ള അവസരം, ആനുവിറ്റി വാങ്ങുന്ന കാലാവധി തീരുമാനിക്കാനുള്ള അവസരം എന്നിവ  പ്രദാനം ചെയ്യുന്ന സിസ്റ്റമാറ്റിക് നിക്ഷേപം തുടങ്ങിയ സവിശേഷതകളും ഈ പദ്ധതിക്കുണ്ട്.

റിട്ടയര്‍മൻറ് ആസൂത്രണവും വരുമാനവും തമ്മിലുള്ള അന്തരം ഒഴിവാക്കി സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും. വാര്‍ഷിക ആനുവിറ്റി ആനുകൂല്യങ്ങൾ നേരത്തെ തന്നെ കൈപറ്റുന്ന രീതി തെരഞ്ഞെടുക്കാനും ഇതിൽ അവസരമുണ്ട്. പദ്ധതിയിൽ ചേരുന്ന വ്യക്തിക്ക് പ്രാഥമിക ആനുവിറ്റിക്ക് അര്‍ഹതയുള്ളപ്പോൾ ജീവിത പങ്കാളി, കുട്ടി, മാതാപിതാക്കൾ, ഭാര്യയുടെ അല്ലെങ്കിൽ ഭര്‍ത്താവിൻെറ മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയവരെ ആനുവിറ്റിക്കായി തെരഞ്ഞെടുക്കാം. പദ്ധതിയില് ചേരുന്ന വ്യക്തിയുടെ മരണമുണ്ടായാല് ആനുവിറ്റി നേടാൻ ഇതവരെ അര്‍ഹരാക്കും

ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ്: ഇൻഷുറൻസിനൊപ്പം സമ്പാദ്യവും

സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമുള്ള ഇന്ത്യയിൽ ഇത്തരം പരിരക്ഷ അത്യാവശ്യമാണ്. വരുമാനം, ആരോഗ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട മികച്ച ഇൻഷുറൻസ് പദ്ധതികൾ ഈ അവസരത്തിൽ വലിയ ആശ്വാസമാകും.റിട്ടയര്‍മെൻറിനും ശേഷമുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇൻഷുറൻസിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പദ്ധതികളെ ആശ്രയിക്കാം. മറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതികളിൽ നിന്നുള്ള നേട്ടം താരതമ്യം ചെയ്ത് വേണം നിക്ഷേപം.

English Summary: Tata AIA Life: Guaranteed pension along with life insurance
Published on: 04 March 2022, 08:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now