Updated on: 11 June, 2021 11:00 AM IST
Tata Motors launches online drug sales

ഡിജിറ്റൽ ഹെൽത്ത് സ്റ്റാർട്ടപ്പായ 1 എം‌ജിയെ ഏറ്റെടുക്കുമെന്ന് ടാറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കും. ടാറ്റ ഡിജിറ്റൽ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരു സൂപ്പർ ആപ്ലിക്കേഷൻ നിർമ്മിക്കാനുള്ള തന്ത്രങ്ങളുമായി ടാറ്റ മുന്നോട്ടു പോകുന്നതിനിടയിലാണ് നിര്‍ണായകമായ ഈ നിക്ഷേപം. ഇന്ത്യൻ ഇ-ഗ്രോസറി കമ്പനിയായ ബിഗ് ബാസ്‌ക്കറ്റ് ഫിറ്റ്നസ് സ്റ്റാര്‍ട്ടപ്പായ ക്യുര്‍ഫിറ്റിൽ നിക്ഷേപം നടത്തി ഏതാനും ആഴ്ചകൾക്കുള്ളിലാണ് ടാറ്റയുടെ പുതിയ നിക്ഷേപം.

2015 ൽ ആണ് 1 എം‌ജി ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുന്നത് ആരോഗ്യ മേഖലയിലെ ഉൽപ്പന്നങ്ങൾ, മരുന്നുകൾ, കൺസൾട്ടിങ് സേവനങ്ങൾ എന്നിവ ഓൺലൈനായി നൽകുന്ന സംരംഭമാണിത് ഉപയോക്താക്കൾക്ക് ടെലികോൺസൾട്ടേഷൻ സേവനങ്ങളും കമ്പനി നൽകുന്നുണ്ട്

അതിവേഗത്തിൽ വളരുന്ന ഇ-ഡയഗ്നോസ്റ്റിക്സ്, ഇ-ഫാർമസി, ടെലികൺസൾട്ടേഷൻ രംഗത്ത് ബിസിനസ് വിപുലീകരിക്കുകയാണ് ടാറ്റയുടെ ലക്ഷ്യം.

കമ്പനി ഏറ്റെടുക്കുന്നതിലൂടെ ഇ-ഫാർമസി, ഇ-ഡയഗ്നോസ്റ്റിക്സ് രംഗത്ത് മികച്ച ഉപഭോക്തൃ സേവനം കാഴ്ച വയ്ക്കാൻ കഴിയുമെന്നും ഈ രംഗത്ത് മുന്നേറാനാകുമെന്നും പ്രതീക്ഷിക്കുന്നതായി ടാറ്റ ഡിജിറ്റൽ വിഭാഗം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രതിക് പാൽ പറഞ്ഞു. 

അതേസമയം എത്രകോടി രൂപയ്ക്കാണ് ഏറ്റെടുക്കൽ എന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല

English Summary: Tata Motors launches online drug sales
Published on: 11 June 2021, 09:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now