ഇലത്തേയില വിലകുറഞ്ഞു. പൊടിത്തേയിലയ്ക്ക് വില കൂടിയുമാണ് കൊച്ചിയിൽ കഴിഞ്ഞവാരം ലേലം നടന്നത്.തുലാവർഷം ദുർബലമായതു തേയിലത്തോട്ടങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു. മഴയുടെ അളവ് ചുരുങ്ങിയ സാഹചര്യത്തിൽ കൊളുന്തു നുള്ളു സ്തംഭിക്കാനും സാധ്യതയുണ്ട്. രാത്രി തണുപ്പ് തുടങ്ങിയെങ്കിലും പകൽ ചൂട് ഉയരുന്നതിനാൽ ഉത്പാദനം നിർത്തിവയ്‌ക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് മലയോര മേഖലയിൽ നിന്നുള്ള അറിയിപ്പ്. ഇതിനിടയിൽ ടീ ബോർഡ് നീലഗിരിയിൽ ഇലതേയിലയുടെ സംഭരണ വില കിലോയ്ക്ക് 2392 രൂപയായി ഉയർത്തി. According to the hilly region, production is likely to come to a standstill due to rising temperatures during the day. Meanwhile, the Tea Board has increased the procurement price of leaf tea in the Nilgiris to Rs 2,392 per kgകയറ്റുമതിക്കാർ ഇലത്തേയില കിലോയ്ക്ക് രണ്ടുരൂപ വില കുറച്ചപ്പോൾ പായ്ക്കറ്റ് നിർമാതാക്കൾ പൊടിത്തേയില കിലോയ്ക്ക് നാലുരൂപ വില ഉയർത്തി വാങ്ങി. ഇലത്തേയില 212600 കിലോയും പൊടിത്തേയില 671900 കിലോയും ലേലത്തിൽ വിൽപ്പനയ്ക്കെത്തി. മലയോര മേഖലയിൽ ശരാശരി മഴ കൂടി കഴിഞ്ഞാൽ തുലാവർഷം ദുർബലമാകാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ചിലയിടങ്ങളിൽ ലഭിക്കുന്ന ഒറ്റപ്പെട്ട മഴ കൃഷിക്ക് ഗുണം ചെയ്യില്ല എന്നും കണക്കു കൂട്ടൽ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കേരളത്തിൽ കുരുമുളകുവില കൂടി
#Tea #Idukki #Farm #Teaprice #rainyseason #Kerala #Krishijagran