Updated on: 4 December, 2020 11:19 PM IST
ദിശ 1056 / 04712552056നമ്പറിൽ ബന്ധപ്പെടാം.

 

 

 

 

കോവിഡ് പശ്ചാത്തലത്തിൽ ഒ.പി ചികിത്സക്കായുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാൻ പകരം ഏർപ്പെടുത്തിയ സർക്കാർ ടെലിമെഡിസിൻ സംവിധാനമായ ഇ സഞ്ജീവനിക്ക് വൻ സ്വീകാര്യത. ദിവസേന നാനൂറിലധികം ഒപികളാണ് ഇ സഞ്ജീവനി വഴി നടക്കുന്നത്. ഒരു കൺസൾട്ടേഷൻ പൂർത്തിയാക്കാൻ ഏകദേശം ആറ് മിനിറ്റും 52 സെക്കന്റുമാണ് എടുക്കുന്നത്. കൂടാതെ ഇ സഞ്ജീവനി സേവനങ്ങൾക്കായുള്ള ശരാശരി കാലതാമസം 5 മിനിട്ടും 11 സെക്കന്റും മാത്രമാണ്. പതിവായുള്ള ജനറൽ ഒപി സേവനങ്ങൾക്കു പുറമേ സ്പെഷ്യാലിറ്റി സേവനങ്ങളും കൗൺസിലിംഗ് സേവനങ്ങളും നിലവിൽ ഇ സഞ്ജീവനിയിൽ ലഭിക്കും. ഇ സഞ്ജീവനി സേവനങ്ങൾ സൗജന്യമാണ്.

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിക്സ് , കോഴിക്കോട് ഇംഹാൻസ് , തിരുവനന്തപുരം ആർസിസി , കൊച്ചിൻ കാൻസർ സെൻറർ, തലശ്ശേരി മലബാർ കാൻസർ സെൻറർ തുടങ്ങിയ സ്ഥാപനങ്ങളിലും ഒപി സേവനങ്ങൾ ഇ സഞ്ജീവനിലൂടെ ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ സർക്കാർ മേഖലയിലെ സ്പെഷ്യാലിറ്റി ഡോക്ടർമാർ നേതൃത്വം നൽകുന്ന ഒപികളും ഇ സഞ്്ജീവനിയിലൂടെ തുടങ്ങി. ഡിസ്ട്രിക്റ്റ് ഏർളി ഇന്റർവെൻഷൻ സെന്ററും അതോടൊപ്പം ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗൺസിലർമാരും ചേർന്നാണ് കൗൺസിലിങ് സേവനങ്ങൾ നൽകുന്നത്.

ടെലിമെഡിസിൻ

 

 

ഇ സഞ്ജീവനി സേവനങ്ങൾ ഫീൽഡ് തല ആരോഗ്യപ്രവർത്തകർ വോളന്റിയർമാർ എന്നിവരിലൂടെ എത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഭവനസന്ദർശനവേളകളിൽ സാഹചര്യങ്ങൾ മനസ്സിലാക്കി ഇ സഞ്ജീവനി സേവനങ്ങൾ ഓരോ വ്യക്തിക്കും എങ്ങനെ ലഭ്യമാകുമെന്നും അതോടൊപ്പം അതെങ്ങനെ ഉപയോഗിക്കാമെന്നുമുള്ള നിർദ്ദേശങ്ങൾ നൽകും. ഇപ്പോൾ ഇസഞ്ജീവനിയുടെ ടെലിമെഡിസിൻ പ്ലാറ്റ്ഫോമിലൂടെ കുറിച്ച് നൽകുന്ന മരുന്നുകൾ, നിർദ്ദേശമടങ്ങുന്ന ഇ സഞ്ജീവനി കുറിപ്പടിയോടൊപ്പം, തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകൾ സൗജന്യമായി കിട്ടും. പരിശോധനകൾ സംബന്ധിച്ച ഇസഞ്ജീവനി കുറിപ്പടി ലഭിച്ചാൽ ആശുപത്രിയിൽ ലഭ്യമായ പരിശോധനകൾ നടത്താം. ഇ സഞ്ജീവനി കുറിപ്പടികൾക്ക് 24 മണിക്കൂർ സാധുത ലഭിക്കും.ഡോക്ടറെ കാണാൻ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 / 04712552056നമ്പറിൽ ബന്ധപ്പെടാം.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാം

#Medicine #Telemedicine #esanjeevani #Keralahealth #Kovid

English Summary: Tele Medicine System e Sanjeevani is very popular
Published on: 31 October 2020, 07:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now