Updated on: 4 December, 2020 11:18 PM IST

വെള്ളായണി കാർഷിക കോളേജിലെ 2016 ബാച്ച് പരിപാടി ഡിസംബർ 9 മുതൽ 10 ദിവസങ്ങളിലായി ചാത്തന്നൂരിലെ വിവിധ കാർഷിക ഗ്രാമങ്ങളായ കല്ലുവാതുക്കൽ, ചാത്തന്നൂർ, പൂതക്കളം, ചിറക്കര , ആദിച്ചനല്ലൂർ, പൂയപ്പള്ളി എന്നീ പഞ്ചായത്തുകളിലായി നടന്നു. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലെ കാർഷിക, സാമൂഹിക, പാരിസ്ഥിതി ക വിഭവങ്ങൾ, കാർഷിക പ്രശ്നങ്ങൾ, സാധ്യതകൾ തുടങ്ങിയവ അവലോകനം ചെയ്യുവാനായി കൃഷി ഓഫീസർമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ തുടങ്ങിയവരുമായി പഞ്ചായത്ത് തല പങ്കാളിത്ത ഗ്രാമ വിശകലന പരിപാടി നടത്തി. നിലവിലുള്ള ഭൂവിനിയോഗ മാർഗ്ഗങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനായി കൃഷി ഭൂമി സന്ദർശനം, വിഭവ ഭൂപടം, സമയരേഖ, സാമ്പത്തിക അവലോകനം, വെൻ ചിത്രം, മെടിക്സ് റാങ്കിംഗ്, സമയബന്ധിത ചിത്രീകരണം എന്നിങ്ങനെയുള്ള വിവിധ ശാസ്ത്രീയരീതികൾ ഉപയോഗിച്ച് നടത്തിയ പരിപാടി ജനങ്ങളിൽ കൗതുകം ഉണർത്തി. ഇതിനെ അടിസ്ഥാനമാക്കി ഓരോ പഞ്ചായത്തിലേക്കും കാർഷിക വിദ്യാർത്ഥികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ ഒരു കാർഷിക വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കി സമർപ്പിക്കുന്നതാണ്.

നാട്ടു നന്മ എന്ന പേരിൽ കൃഷിയുടെ പ്രായോഗികതലങ്ങൾ നേരിട്ട് മനസ്സിലാക്കുവാനായി അതാത് പഞ്ചായത്തിലെ തെരഞ്ഞെടുത്ത കർഷകരുടെ വീടുകളിൽ ഒരു ദിവസം താമസിച്ചു കൊണ്ട് വിദ്യാർത്ഥികൾ പഠനം നടത്തുകയുണ്ടായി.

English Summary: Thalir 2019
Published on: 11 December 2019, 02:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now