പ്രളയകാലത്ത് പൂര്‍ണ്ണമായി തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഫണ്ടില്‍ നിന്നും ഇരുപത്തി നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.
പോഴിയംപറമ്പ് - കോട്ടുത റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി എസ് ജ്യോതിസ് നിര്‍വഹിക്കുന്നു
ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പോഴിയംപറമ്പ് -കോട്ടുത റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുനര്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു.
പ്രളയകാലത്ത് പൂര്‍ണ്ണമായി തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഫണ്ടില്‍ നിന്നും ഇരുപത്തി നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.
ചടങ്ങില്‍ വാര്‍ഡ് അംഗം ഉഷാകുമാരി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. എ.വി പൊന്നപ്പന്‍, കെ.ഡി ഉദയന്‍, വി.എ വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....