ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ സംസ്ഥാന മത്സ്യ വകുപ്പുമായി ചേര്‍ന്ന് വേമ്പനാട് കായലില്‍ നടപ്പിലാക്കുന്ന മത്സ്യസങ്കേതം പദ്ധതി കണ്ണങ്കരജെട്ടിക്ക് സമീപം ആരംഭിച്ചു. ഇതിനകം അഞ്ച്ഏക്കറില്‍ കക്ക കൃഷിയും പത്ത്ഏക്കറില്‍ മത്സ്യകൃഷിക്കും ഈ പദ്ധതി പ്രകാരം തുടക്കം കുറിച്ചിരുന്നു.
മത്സ്യപ്രജനനം വര്‍ദ്ധിപ്പിക്കുന്നതിനുളള പദ്ധതിയാണ് മത്സ്യ വകുപ്പും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മത്സ്യതൊഴിലാളികളോടൊപ്പം ജനകീയമായി നടത്തുന്നതാണ് ഈ പദ്ധതി. മത്സ്യ സങ്കേതം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു. Adv.P S. Jyotis was Inauguration of Fisheries Sanctuary Project.പഞ്ചായത്ത് വികസകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രമാമദനന്‍ അദ്ധ്യക്ഷതവഹിച്ചു. മത്സ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.ഐ രാജീവ് , പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിനിതമനോജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനല്‍നാഥ്, സാനുസുധീന്ദ്രന്‍, കെ.ആര്‍ യമുന,സുനിമോള്‍,എന്‍.വി ഷാജി, ഉഷാകുമാരി ശിവദാസന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ബിബിന്‍ സേവ്യര്‍ പ്രമോട്ടര്‍ ദീപഷണ്‍മുഖന്‍ എന്നിവരും കെ.വി ചന്ദ്രന്‍,രമേശന്‍, കെ.ബി ശശി സ്വാഗതവും, അംബുജാക്ഷന്‍ നന്ദിയും പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വനിതകൾക്ക് സ്വയം തൊഴിൽ ആരംഭിക്കുന്നതിനായി ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.
#Fisheries #Krishi #Fish #Thanneermukkom #Farmer #Agriculture