തിരഞ്ഞെടുത്ത 16 ഇനം പഴം പച്ചക്കറികളുടെ അടിസ്ഥാന വില അനുകൂല്യത്തിന് നിലവിലുള്ള വിളകള്‍ക്ക് ഇളവുകളോടെ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടിയതായി കൃഷി ഡയറക്ടര്‍ അറിയിച്ചു. The Director of Agriculture has extended the deadline for applying for concessions to existing crops for the base price benefit of 16 selected varieties of fruits and vegetables till December 31.
കര്‍ഷകരുടെ തിരക്ക് കാരണം അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും നിശ്ചിത സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
നിലവില്‍ കൃഷി ചെയ്തിട്ടുള്ള നിര്‍ദിഷ്ട പ്രായ പരിധി കഴിഞ്ഞ വിളകള്‍ക്കാണ് ഈ സമയ പരിധി.ഓരോ വിളകളുടെയും ഉല്‍പാദനച്ചെലവിനൊപ്പം 20 ശതമാനം തുക അധികമായി ചേര്‍ത്താണ് തറവില നിശ്ചയിച്ചിരിക്കുന്നത്. പച്ചക്കറികള്‍ക്ക് നിശ്ചിത വിലയേക്കാള്‍ കുറഞ്ഞ വില വിപണിയില്‍ ഉണ്ടായാല്‍ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കും. നേന്ത്രൻ, വള്ളിപയര്‍, പാവല്‍, കപ്പ, പൈനാപ്പിള്‍, കുമ്പളം, വെള്ളരി, പടവലം, തക്കാളി, വെണ്ട ഉള്‍പ്പടെയുള്ള വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ അടിസ്ഥാന വില പദ്ധതി ആനുകൂല്യത്തിന് അഗ്രിക്കള്‍ച്ചര്‍ ഇൻഫര്‍മേഷൻ മാനേജ്മെൻറ് സിസ്റ്റം എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
രജിസ്റ്റര്‍ ചെയ്ത ആളുകള്‍ കൃഷി ഭവനുകളില്‍ ബന്ധപ്പെടാനും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയുടെ ആനുകൂല്യത്തിന് കര്‍ഷകര്‍ എ.ഐ.എം.എസ് പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പ് കൊടുത്തിരുന്നു.പച്ചക്കറികള്‍ നട്ട് 30 ദിവസം വരെയും വാഴ, മരച്ചീനി, പൈനാപ്പിള്‍ എന്നിവ നട്ട് 90 ദിവസം വരെയും ഡിസംബര്‍ 31 നു ശേഷവും കര്‍ഷകര്‍ക്ക് അപേക്ഷിക്കാം.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :അടിസ്ഥാന വില പദ്ധതി ആനുകൂല്യം നേടാൻ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യൂ.Portal