News

മാമ്പഴക്കാലമെത്തി; മാങ്ങയുടെ വില താഴേക്ക്

വീണ്ടുമൊരു മാമ്പഴക്കാലം വരവായി. എന്നാല്‍ വിപണിയില്‍ മാങ്ങയുടെ വില കുറയുന്നു. കേരളത്തില്‍ മാമ്പഴക്കാലത്തിന്റെ വരവറിയിച്ചുകൊണ്ട് ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും മാവുകള്‍ പൂത്തപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലയിടിവിന് കാരണമായത്.

കിലോയ്ക്ക് 120 മുതല്‍ 130 വരെ രൂപയുണ്ടായിരുന്ന നാടന്‍ മാങ്ങ ഇപ്പോള്‍ 20 മുതല്‍ 30 രൂപയ്ക്ക് ലഭ്യമാകുന്നുണ്ട്. ഇത്തവണ കുംഭം അവസാനമാണ് മാവുകള്‍ പൂത്തുതുടങ്ങിയത്. മീനം, മേടം ആകുമ്പോഴേക്കും പഴുത്ത മാങ്ങ വിപണിയില്‍ സുലഭമാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

രുചിയിലും മധുരത്തിലും മുന്നില്‍ നില്‍ക്കുന്ന മൂവാണ്ടന്‍, സിന്ദൂരം തുടങ്ങിയ നാടന്‍മാങ്ങകള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാര്‍ കൂടുതല്‍. കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 50 മുതല്‍ 60 രൂപ വരെയായിരുന്നു ഇവയുടെ വില. മല്‍ഗോവ, വേങ്ങൂരി, ഹിമവസന്ത്, അല്‍ഫോണ്‍സ തുടങ്ങിയവ ഇനങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരുണ്ട്.

സെന്തൂരി കിലോയ്ക്ക് 160 രൂപ, മല്‍ഗോവ 180 രൂപ, ഹിമവസന്ത് 385 രൂപ, 12 എണ്ണമുള്ള ഒരു പായ്ക്കറ്റ് അല്‍ഫോന്‍സയ്ക്ക് 1400 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. ചൂടു കൂടിയതോടെ മാമ്പഴ ജ്യൂസിനു തട്ടുകടകളിലും ജ്യൂസ് പാര്‍ലറുകളിലും ആവശ്യക്കാര്‍ ഏറെയാണ്.ഈ സാഹചര്യത്തില്‍ വില കുറഞ്ഞത് വ്യാപാരികള്‍ക്ക് തിരിച്ചടിയായി.

അന്യസംസ്ഥാനങ്ങളില്‍ കൃത്രിമമായി പഴുപ്പിച്ചെടുക്കുന്ന മാങ്ങകള്‍ വിപണിയില്‍ സുലഭമാകുമെന്നതിനാല്‍ വരുംദിവസങ്ങളില്‍ വിലയില്‍ മാറ്റം വരുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.


English Summary: Mango prices fall

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine