ഹൈറേഞ്ച്കളിൽ മാത്രം കൃഷി ചെയ്തിരുന്ന ശീതകാല പച്ചക്കറികളായ കാബേജ് , കോളിഫ്ലവർ, ബ്രൊക്കോളി , മുതലായ ഇനങ്ങൾ തീരദേശ പഞ്ചായത്തായ വടക്കേക്കരയിലും കൃഷി ചെയ്യുന്നു. ചൂട് കാലാവസ്ഥയിൽ വളരുന്ന ഉഷ്ണമേഖലാ ഇനങ്ങളാണ് വടക്കേക്കരയിൽ കൃഷി ചെയ്തു പോരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഹൈറേഞ്ച്കളിൽ കൃഷി ചെയ്യുന്ന ഇനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ചെയ്യാൻ തുടങ്ങി. this time the varieties grown in the high ranges began to be experimented with.ഗ്രാമ പഞ്ചായത്തിലെ ഇരുപതു വാർഡുകളിലും നടാനാവശ്യമായ ശീതകാല പച്ചക്കറിത്തൈകൾ ,വടക്കേക്കര കൃഷിഭവൻറെ തൈ ഉൽപ്പാദക നഴ്സറിയിൽ ഉൽപ്പാദിപ്പിച്ചാണ് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തത്. കൊട്ടുവള്ളിക്കാട് തറയിൽക്കവല വാർഡിലെ നെന്മണി കൃഷി ഗ്രൂപ്പിൻറെ നേതൃത്വത്തിൽ ആരംഭിച്ച ശീതകാല പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് KM അംബ്രോസ് നിർവ്വഹിച്ചു. വാർഡ് മെമ്പർ ശ്രീദേവീ സനോജ് ,കൃഷി അസിസ്റ്റൻ്റ് SK .ഷിനു ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സാഗര വനിതാ കർഷക കൂട്ടായ്മയുടെ നെൽകൃഷി വിളവെടുത്തു.
#Vegetable#Krishi#Agriculture#Krishijagran#FTB