Updated on: 15 July, 2023 11:31 PM IST
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കേംബ്രിഡ്ജ് സര്‍വകലാശാല സംഘമെത്തി

കൊല്ലം: ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള വിദഗ്ധസംഘം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തി. വെറ്ററിനറി മേഖലയിലെ ചികിത്സാ സംവിധാനങ്ങളും കേരളത്തിലെ സാഹചര്യങ്ങളുമായി താരതമ്യപഠനമാണ് വെറ്ററിനറി ശാസ്ത്രജ്ഞന്‍മാരായ അകാശ്, മലീന ഫിലിപ്പാസ് എന്നിവരുടെ ലക്ഷ്യം.

ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ശസ്ത്രക്രിയ വിഭാഗത്തിലെ എന്‍ഡോസ്‌കോപ്പി യൂണിറ്റ്, അള്‍ട്രാസൗണ്ട് സ്‌കാനിങ്, ഹെമറ്റോളജി അനലൈസര്‍, സി ആം അപ്പാരട്ടസ്, ഇലക്ട്രോ കോട്ടറി യൂണിറ്റ്, ഗ്യാസ് അനസ്‌തേഷ്യ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തി.

എലിഫന്റ് സ്‌ക്വാഡ്, എസ് പി സി എ മൊബൈല്‍ വെറ്ററിനറി സര്‍വീസ് യൂണിറ്റുകള്‍, പേവിഷ നിര്‍ണയ കേന്ദ്രം, സാംക്രമിക രോഗനിയന്ത്രണ വിഭാഗം, ലബോറട്ടറികള്‍, ടെലി വെറ്ററിനറി സര്‍വീസ് യൂണിറ്റുകള്‍, കന്നുകുട്ടി പരിപാലന വിഭാഗം, ന്യായവില മെഡിക്കല്‍ സ്റ്റോര്‍, പോസ്റ്റ്‌മോര്‍ട്ടം യൂണിറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും സംഘം അവലോകനം ചെയ്തു.

സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ വെറ്ററിനറി കേസുകള്‍ കൈകാര്യം ചെയ്യുന്ന കേന്ദ്രമെന്ന നിലയില്‍ ജില്ലയിലെ വെറ്ററിനറി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനമുള്‍പ്പെടെ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ജില്ലാ വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡി ഷൈന്‍ കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഷീജ, സര്‍ജന്‍മാരായ കിരണ്‍, സജിത് സാം എന്നിവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.

English Summary: The Cambridge University team reached the district veterinary center
Published on: 15 July 2023, 11:17 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now