Updated on: 28 February, 2023 11:03 AM IST
The center has planned to join 100 interstate trading centers to e-NAM portal

രാജ്യത്തെ മൊത്തവ്യാപാര വിപണികൾ തമ്മിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി 100 അന്തർസംസ്ഥാന വ്യവസായ കേന്ദ്രങ്ങളെ (മണ്ടികൾ) ഇലക്ട്രോണിക് നാഷണൽ അഗ്രികൾച്ചർ മാർക്കറ്റുമായി (e-NAM) സംയോജിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. അന്തർസംസ്ഥാന വ്യവസായ കേന്ദ്രങ്ങളെ സംയോജിപ്പിക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇ-നാമിൽ അന്തർസംസ്ഥാന വ്യവസായ കേന്ദ്രങ്ങൾ തമ്മിലുള്ള വ്യാപാരം 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ ഒരു വർഷം മുമ്പ് ഒരു ക്വിന്റലിൽ നിന്ന് 3,929 ക്വിന്റലായി വർദ്ധിച്ചു.

2023 സാമ്പത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളിൽ, ഇ-നാമിലെ മൊത്തം വ്യാപാരം 61,257 കോടി രൂപയിൽ നിന്ന് 1.87 കോടി രൂപയായിരുന്നു, ഇതിനാൽ തന്നെ അന്തർസംസ്ഥാന വ്യാപാരത്തിന്റെ മൂല്യവും ഉയർന്നു. 2022 നവംബർ 30 വരെ, 22 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 1,260 മാണ്ഡികൾ ഇ-നാം പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിച്ചതായി കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ലോക്‌സഭയിൽ അറിയിച്ചു. 

ഇ-നാമുമായി സംയോജിപ്പിച്ച സംസ്ഥാനങ്ങൾ/യുടികൾ ഇവയൊക്കെയാണ്:

ആന്ധ്രാപ്രദേശ്, ബീഹാർ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്നാട്, തെലങ്കാന, ത്രിപുര, ഉത്തർപ്രദേശ് , ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ചണ്ഡീഗഡ്, ജമ്മു & കാശ്മീർ, പുതുച്ചേരി. 2016 ഏപ്രിലിലാണ് ഇ-നാം ആരംഭിച്ചത്, സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെ കേന്ദ്ര സർക്കാർ ഏജൻസിയായ ചെറുകിട കർഷക അഗ്രിബിസിനസ് കൺസോർഷ്യമാണ് ഇ-നാം നടപ്പാക്കുന്നത്.

അന്തർസംസ്ഥാന വ്യവസായ കേന്ദ്രങ്ങളെ ഇ-നാം പ്ലാറ്റ്‌ഫോമുമായി സംയോജിപ്പിക്കുന്നതിന് 649.87 കോടി രൂപ അനുവദിച്ചതായി കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. നിലവിൽ, ഇ-നാം പ്ലാറ്റ്‌ഫോം വിവിധ സംസ്ഥാനങ്ങളിലെയും യുടികളിലെയും നിലവിലുള്ള ഫിസിക്കൽ ഹോൾസെയിൽ വ്യവസായ കേന്ദ്രങ്ങളെയും, വിപണികളെയോ സംയോജിപ്പിച്ച് സുതാര്യമായ വില കണ്ടെത്തുകയോ, വിപണന രീതിയിലൂടെ കാർഷിക ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വ്യാപാരം സുഗമമാക്കുന്നതിന് കർഷകരെ അവരുടെ ഉൽ‌പ്പന്നങ്ങൾക്ക് മികച്ച ലാഭകരമായ വില കണ്ടെത്താൻ സഹായിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കാർഷികോൽപ്പന്നങ്ങൾക്കായി 'ഒരു രാജ്യം, ഒരു വിപണി' എന്ന പേരിൽ ഒരു പൊതു ഓൺലൈൻ മാർക്കറ്റ് പ്ലാറ്റ്‌ഫോമിൽ നിലവിലുള്ള അന്തർ സംസ്ഥാന വ്യവസായകേന്ദ്രങ്ങൾ ഒരു ശൃംഖല സൃഷ്ടിക്കുക എന്നതാണ് ഇ-നാമിന്റെ ലക്ഷ്യം.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: ഗുണഭോക്താക്കളുടെ എണ്ണം കുറഞ്ഞു, കേന്ദ്രത്തെ കുറ്റപ്പെടുത്തി കർഷകർ

English Summary: The center has planned to join 100 interstate trading centers to e-NAM portal
Published on: 28 February 2023, 10:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now