Updated on: 16 December, 2020 6:30 PM IST
ബ്രാന്റഡ് ഉൽപന്നങ്ങൾക്ക് 5 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ടാവും.

തിരുവനന്തപുരം :സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ മുഖ്യമന്ത്രി പിണറായി വിജയൻ 17ന് വൈകിട്ട് 4.30ന് പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിക്കും.Thiruvananthapuram: Supplyco Christmas District Fair Chief Minister Pinarayi Vijayan will inaugurate at 4.30 pm on the 17th at Putharikandam ground. Minister for Food and Public Distribution P. Thilothaman will preside over the function.

സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപ്പന നടത്തും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. സപ്ലൈകോ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ അലി അസ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, ജില്ലാ സപ്ലൈ ഓഫീസർ ജലജ. ജി.എസ്. റാണി എന്നിവർ സംസാരിക്കും.


കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഹോം അപ്ലൈയൻസസ് ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. വിപണന കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന ബ്രാന്റഡ് ഉൽപന്നങ്ങൾക്ക് 5 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവുണ്ടാവും. ഡിസംബർ 17ന് പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന ക്രിസ്മസ് ജില്ലാ ഫെയർ ഡിസംബർ 24 വരെയുണ്ട്. താലൂക്ക് ഫെയറുകൾ, ക്രിസ്മസ് മാർക്കറ്റുകൾ, ക്രിസ്മസ് മിനി ഫെയറുകൾ എന്നിവ ഡിസംബർ 17 മുതൽ 24 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഇവ പ്രവർത്തിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുരുമുളക് വിലയിലെ ഉയർച്ച കർഷകർക്ക് ആശ്വാസം

English Summary: The Chief Minister will inaugurate the Supplyco Christmas District Fair tomorrow (17th
Published on: 16 December 2020, 05:59 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now