Updated on: 4 December, 2020 11:19 PM IST
Onion

കൊച്ചി: കൊറോണ വൈറസ് പടർന്ന് പിടിക്കുന്നത് കിലോഗ്രാമിന് 200രൂപ കടന്ന ഉളളിയുടെ ഇപ്പോഴത്തെ മൊത്തവിപണി വില കേട്ടാൽ ഞെട്ടും. കഴിഞ്ഞ ദിവസങ്ങളിൽ മുംബെയിലെ മൊത്ത വിപണനമാർക്കറ്റിൽ കിലോഗ്രാമിന് ഒരു രൂപ നിരക്കിലാണ് സവാള വിറ്റു പോയത്. In the last few days, onions have been selling at Rs 1 per kg in Mumbai wholesale markets.

കനത്ത മഴയെത്തുടർന്നാണ്  മഹാരാഷ്‌ട്രയിലെ മൊത്ത വിപണിയിൽ ഉള്ളിവില കുത്തനെ ഇടിഞ്ഞത്. ഒരു കിലോ ഉള്ളിക്ക് ഒരു രൂപയാണ് വില. വാങ്ങാൻ ആളില്ലാത്തതും ഡിമാൻഡ് കുറഞ്ഞതുമാണ് ഉള്ളിവില ഇടിയാൻ കാരണം. മഹാരാഷ്‌ട്രയിലെ ഈ സീസണിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

മുമ്പ് ഉള്ളിയുടെ വില കിലോക്ക് 200 രൂപ കടന്നിരുന്നു. ഉത്പാദനക്കുറവും കൃഷി നശിച്ചതുമാണ് അന്ന് വില കുത്തനെ ഉയരാന്‍ കാരണമായത്. വില നിയന്ത്രിക്കുന്നതിനായി തുര്‍ക്കിയില്‍ നിന്ന് ഇന്ത്യ ഉള്ളി ഇറക്കുമതി ചെയ്തിരുന്നു.

Onion

ചെറിയ ഉള്ളിക്ക് കിലോഗ്രാമിന് ഒരു രൂപ മുതൽ 4 രൂപ വരെയാണ് വില. ഇടത്തരം ഉള്ളിയ്ക്ക് 5 മുതൽ 7 രൂപ വരെയും സവാളയ്ക്ക് കിലോയ്ക്ക് മൊത്ത വിപണിയിൽ 8 മുതൽ 10 രൂപ വരെയുമാണ് വില. എന്നാൽ ചില്ലറ വിപണിയിൽ ഉള്ളവില മാറ്റമില്ലാതെ തുടരുകയാണ്. കിലോയ്ക്ക് 20 മുതൽ 30 രൂപ വരെയാണ് ഉപഭോക്താക്കളിൽ നിന്ന് ചില്ലറ വ്യാപാരികൾ ഉള്ളിയ്ക്ക് ഈടാക്കുന്നത്.

മഴക്കാലത്ത് വിള നാശിക്കുമെന്ന് ഭയന്ന് കൂടുതൽ കാലം സ്റ്റോക്കുകൾ കരുതാനാകില്ലെന്ന് വ്യാപാരികൾ പറയുന്നു. ഗോഡൗണിൽ സൂക്ഷിച്ചുവച്ച ഉള്ളികൾ നശിക്കുന്നത് ഒഴിവാക്കാനാണ് കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതെന്നും വ്യാപാരികൾ വ്യക്തമാക്കി. അനുകൂല കാലാവസ്ഥയും ഉത്പാദനം വര്‍ധിച്ചതും വില കുറയാന്‍ കാരണമായി.അതേസമയം ഉള്ളിവില താഴ്ന്നതോടെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായിരിക്കുന്നത് കര്‍ഷകരാണ്. മൊത്ത വിപണിയിൽ ഉള്ളി വില കുറയുന്നത് ഇവരെ ദുരിതത്തിലാക്കുകയാണ്.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കർഷകർ അറിഞ്ഞിരിക്കുക കിസാൻ ക്രെഡിറ്റ് കാർഡും, വിള ഇൻഷുറൻസും കർഷക സൗഹൃദ പദ്ധതികളാണ്

English Summary: The current wholesale market price of onions is shocking
Published on: 18 August 2020, 09:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now