Updated on: 20 November, 2023 9:12 PM IST
ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഇനി ജൈവ ഉത്പന്ന വിപണന കേന്ദ്രവും

കൊല്ലം: സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളും കര്‍ഷകരുടെ ജൈവ ഉത്പന്നങ്ങളും സംഭരിച്ച് വിപണനം ചെയ്യുന്ന സ്റ്റാള്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ആരംഭിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് ആശുപത്രി വികസന സമിതി എന്നിവയുടെ സംയുക്ത മേല്‍ നോട്ടത്തിലാണ് സ്റ്റാളിന്റെ പ്രവര്‍ത്തനം.

കുരീപ്പുഴ ടര്‍ക്കി ഫാമിലെ ടര്‍ക്കി ഇറച്ചി, ടര്‍ക്കി മുട്ടകള്‍, ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലെ ഫാം ഫ്രഷ് കോഴിമുട്ടകള്‍, കാടനിരണം ഡക്ക് ഫാമിലെ താറാവ് ഇറച്ചി, മുട്ട, കുര്യോട്ടുമല ഫാമിലെ നെയ്യ്, മില്‍മാ പാല്‍, പാലുത്പന്നങ്ങള്‍, കെപ്‌കോ കോഴിയിറച്ചി, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ഉത്പന്നങ്ങള്‍, കര്‍ഷകര്‍ നല്‍കുന്ന ഉത്പന്നങ്ങള്‍ എന്നിവയെല്ലാം ഇനി കേന്ദ്രത്തില്‍ ലഭിക്കും.

രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ്. വില്പന സമയം മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് പായ്ക്ക് ചെയ്ത് ഉല്പന്നങ്ങള്‍ തയ്യാറാക്കി നല്കും. മഞ്ഞള്‍പ്പൊടി, കുരുമുളക്, വെളിച്ചെണ്ണ, നേന്ത്രന്‍ പഴങ്ങള്‍, കൂണ്‍ ഉല്പന്നങ്ങള്‍, തേന്‍, പച്ചക്കറി തൈകള്‍, വിത്ത് എന്നിവയും സര്‍ക്കാര്‍ നിരക്കില്‍ കേന്ദ്രത്തില്‍ നിന്നും ലഭ്യമാകും.

ജൈവ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍ നിര്‍വ്വഹിച്ചു. സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കിരണ്‍ ബാബു അധ്യക്ഷനായിരുന്നു. അസി. ഡയറക്ടര്‍മാരായ ഡോ ജി സുജാത, ഡോ ഡി വി ബീന, ഡോ എസ് ഷീജ, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

English Summary: The district veterinary center now has a marketing center for organic products
Published on: 20 November 2023, 09:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now