Updated on: 27 February, 2021 1:00 PM IST
ട്രൈബൽ താലൂക്ക് അട്ടപ്പാടിയിൽ

കേരളത്തിലെ ആദ്യത്തെ ട്രൈബൽ താലൂക്ക് അട്ടപ്പാടി ആസ്ഥാനമാക്കി നിലവിൽ വന്നു. അട്ടപ്പാടി ട്രൈബൽ താലൂക്കിന്റെ പ്രഖ്യാപനം റവന്യു-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു.
പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷനായിരുന്നു. ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യാതിഥിയായി.

വി.കെ.ശ്രീകണ്ഠൻ എം.പി, എൻ.ഷംസുദ്ദീൻ എം.എൽ.എ, ജില്ലാ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ എന്നിവരെ ബന്ധപ്പെട്ടതിനുശേഷമാണ് മന്ത്രി ഇ.ചന്ദ്രശേഖരൻ താലൂക്ക് പ്രഖ്യാപനം നിർവഹിച്ചത്.
റവന്യു സെക്രട്ടറി ഡോ.എ.ജയതിലക്, ലാന്റ് റവന്യൂ കമ്മീഷണർ കെ.ബിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ 192 ഊരുകളിലായി താമസിക്കുന്ന ആയിരക്കണക്കായ ആദിവാസികൾക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അട്ടപ്പാടി ട്രൈബൽ താലൂക്ക്. മണ്ണാർക്കാട് താലൂക്കിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്തുള്ളവർക്ക് താലൂക്ക് ആസ്ഥാനത്ത് എത്തിച്ചേരാൻ 60 കിലോമീറ്റർ മുതൽ 90 കിലോമീറ്റർ വരെ യാത്ര ചെയ്യേണ്ട സ്ഥിതിയായിരുന്നു.

The first tribal taluk in Kerala was established with its headquarters at Attappadi. Attappadi Tribal Taluk was declared by Revenue and Housing Minister E. Chandrasekharan.


AK Balan, Minister for Scheduled Castes and Scheduled Tribes Development presided over the function. Water Resources Minister K Krishnankutty was the chief guest. Minister E Chandrasekharan made the taluk announcement after contacting VK Sreekandan MP, N Shamsuddin MLA, district block and gram panchayat presidents.

പരമ്പരാഗതമായ ജീവിത രീതിയും ശൈലിയും കാരണം ഈ മേഖലയിലെ ഭൂരിഭാഗം ജനങ്ങൾക്കും ഇത്രയും ദൂരം സഞ്ചരിച്ച് അവർക്ക് ലഭിക്കേണ്ട സേവനങ്ങൾ നേടിയെടുക്കാനാവുന്നില്ല എന്ന യാഥാർത്ഥ്യം കണക്കിലെടുത്താണ് അട്ടപ്പാടിയിൽ ട്രൈബൽ താലൂക്ക് രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. തഹസിൽദാരെ നിയമിച്ചുകൊണ്ട് താലൂക്കിന്റെ പ്രവർത്തനം ഉടനടി ആരംഭിക്കുന്നതിന് ഉത്തരവ് നൽകിയിട്ടുണ്ട്.

English Summary: The first tribal taluk in Kerala was established with its headquarters at Attappadi Attappadi Tribal Taluk was declared by Revenue and Housing Minister E. Chandrasekharan
Published on: 27 February 2021, 08:28 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now