കോട്ടയം: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും വൈക്കം നഗരസഭയും ചേര്‍ന്ന് ഒന്നാം വാര്‍ഡില്‍ നടപ്പാക്കുന്ന പടുതാക്കുളത്തിലെ മത്സ്യകൃഷിയുടെ മീന്‍കുഞ്ഞ് നിക്ഷേപം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജി.ശ്രീകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ഗുണഭോക്താവ് സ്വന്തം പുരയിടത്തില്‍ രണ്ട് സെന്റ് സ്ഥലത്ത് കുളം നിര്‍മ്മിച്ച് മത്സ്യകൃഷി നടത്തുന്ന പദ്ധതിയാണിത്. കൃഷിക്കാവശ്യമായ മത്സ്യക്കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായി നല്‍കും. Fish for cultivation will be provided free of cost by the Department of Fisheries ആറുമാസമാണ് വളര്‍ച്ചയുടെ കാലം. വിപണന സൗകര്യം ഫിഷറീസ് വകുപ്പ് തരപ്പെടുത്തി കൊടുക്കും. നഗരസഭ കൗണ്‍സിലര്‍ എസ്.ഹരിദാസന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരായ എം.ബീനാമോള്‍, മിന്‍സി മാത്യൂ, മുന്‍ കൗണ്‍സിലര്‍ കെ.ഷഡാനനന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്
#Fisheries #Fishfarming #Agriculture #Krishijagran #FTB