Organic Farming

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്

മൾചിങ് അഥവാ പുതയിടൽ വളരെ വളരെ പഴയ കാലം മുതൽ തന്നെ ഇന്ത്യൻ കർഷകർ കൃഷിയിടങ്ങളിൽ ചെയ്തു പോരുന്നതാണ്. ജൈവ വസ്തുക്കൾ ഉപയോഗിച്ചും കനം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചും മൾചിങ് നടത്താം.

Mulching can be done using plastic sheets and organic objects.

പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ചുള്ള പുതയിടലിൽ നീളത്തിൽ വരമ്പുകൾ നിർമ്മിച് അതിനു മുകളിലായി അനുവദനീയമായ കനത്തിലുള്ള  പ്ലാസ്റ്റിക് ഷീറ്റുകൾ  വിരിച്ചു കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പിന്നീട് കൃത്യമായ അകലത്തിൽ സുഷിരങ്ങൾ നിർമ്മിച് തൈകൾ നടാനുള്ള  സംവിധാനം ഒരുക്കുന്നു. തുള്ളിനനയാണ് ഇങ്ങനെയുള്ള പുതയിടലിൽ ജലസേചന മാർഗ്ഗമായി ഉപയോഗിക്കുന്നത് .

Plastic sheets are used to cover the soil prepared for cultivation. Seedlings are planted in the holes made on the sheets in equal distance. Drip irrigation is used in this system to save water.

നാൽപതിനായിരം രൂപ  സർക്കാരിൽനിന്നും സബ്സിഡിയായി കർഷകർക്ക് ഇതിൻറെ ചിലവിനായി ലഭിക്കുന്നുണ്ട്. 10000 രൂപ ഗുണഭോക്താവ് വഹിക്കണം. ബാക്കി മുപ്പതിനായിരം സബ്സിഡിയിനത്തിൽ ഉള്ളതാണ്.

30000 rupees subsidy is available for the farmer to do mulching.

ജൈവരീതിയിൽ ആണെങ്കിൽ , ജൈവ വസ്തുക്കൾ കൊണ്ട് ചെടികളുടെ കടഭാഗം മൂടുന്നതാണ് രീതി. വൈക്കോലും ഉണങ്ങിയ പുല്ലും മരങ്ങളുടെ ഇലകളും ചെറിയ കമ്പുകളും ഒക്കെ ഇതിനായി ഉപയോഗിക്കാം . പച്ചയിലകൾ  ഒന്ന് വാടിയതിനുശേഷം ഉപയോഗിക്കുന്നതാണ് നല്ലത് . തെങ്ങിൻ തടത്തിലാണെങ്കിൽ തേങ്ങാ തൊണ്ട് അല്ലെങ്കിൽ ചകിരി ഇതിനായി ഉപയോഗിക്കാം. വേനൽക്കാലത്തും  ഉണങ്ങാതെ വളരുന്ന ചെടികളുടെ ഇലകൾ ഉപയോഗിക്കുന്നത് കൂടുതൽ നല്ലതാണ് കാരണം അവ ആഴത്തിൽ നിന്നും വെള്ളം വലിച്ചെടുത്ത് വളരുന്നതായതുകൊണ്ട് അവയുടെ ഇലകളിൽ കൂടുതൽ ചെടികളുടെ വളർച്ചക്കാവശ്യമായ മൂലകങ്ങൾ ഉണ്ടായിരിക്കും. അതുപോലെതന്നെ പയർ വർഗ്ഗങ്ങളിൽ പെട്ട ചെടികൾ പുത ഇടാനായി ഉപയോഗിക്കുകയാണെങ്കിൽ അതിലടങ്ങിയ മാംസ്യം  മണ്ണിൻറെ പോഷകഗുണം വർദ്ധിപ്പിക്കും. ശീമക്കൊന്നയുടെ ഇലകളും കമ്പുകളും പുത ഇടാൻ ഉത്തമമാണ്.

All kinds of organic objects can be used to protect soil from heat and rain.

ജലാംശം നഷ്ടപ്പെടാതെ ജലം മണ്ണിൽ പിടിച്ചുനിർത്താനും മണ്ണിൽ വായുസഞ്ചാരം വർദ്ധിപ്പിക്കാനും കൃഷിക്ക് സഹായകരമായ സൂക്ഷ്മജീവികളുടെയും മണ്ണിര കളുടെയും വളർച്ചയ്ക്കും പുതയിടൽ വളരെയധികം ഗുണം ചെയ്യുന്നു.

Mulching is useful  to keep the soil wet. It also helps to increase air circulation in the soil. Bacterias and earthworms are abundant in the soil if mulching is done.

പുത ഇടുന്ന ജൈവവസ്തുക്കൾ കാലക്രമേണ വിഘടിച്ച് മണ്ണിൽ ചേരുന്നതുകൊണ്ട് മണ്ണിൽ ജൈവാംശത്തിൻറെ തോത് വേണ്ട അളവിൽ ഉണ്ടാകുന്നു. പൊതുവേ നമ്മുടെ മണ്ണിൽ 5% വേണ്ട ജൈവാംശത്തിൻറെ അളവ് ഏതാണ്ട് ഒരു ശതമാനം മാത്രമേ കാണാറുള്ളൂ.

Due to mulching, the presence of organic contents reaches up to 5% instead of 1 percentage that is commonly  seen in our soil.

പുതയിടൽ മൂലം മണ്ണിന് വെള്ളം വലിച്ചെടുക്കാനുള്ള ആഗിരണ ശേഷി വർദ്ധിക്കും.മാത്രവുമല്ല വായുസഞ്ചാരം കൂടുന്നതുകൊണ്ട് ദോഷകാരികളായ സൂക്ഷ്മാണുക്കളുടെ വളർച്ച കുറയുകയും ചെയ്യും.മേൽമണ്ണ് വളക്കൂറുള്ളതാകുമ്പോൾ വേരുകൾ മേൽമണ്ണിൽ വ്യാപിക്കുകയും വേണ്ട മൂലകങ്ങൾ വലിച്ചെടുക്കുകയും ചെയ്യും.   മേൽമണ്ണിൽ ചൂട് കുറയുമ്പോൾ ജൈവവസ്തുക്കളുടെ വിഘടനത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളും മണ്ണിരകളും ധാരാളം വളരും.

Mulching causes better absorption of water and micronutrients from the soil.

പുതയിടൽ കാർബൺ നൈട്രജൻ അനുപാതം ശരിയാക്കാനും ചെടികൾക്ക് ആവശ്യമായ മൂലകങ്ങൾ ലവണ രൂപത്തിൽ ലഭ്യമാക്കാനും സഹായിക്കും.മഴ വെള്ളത്തിൽ മണ്ണ് ഒലിച്ചു പോകാതിരിക്കാനും ആവശ്യമായ തോതിൽ ജലം കുറച്ചു കുറച്ചായി വിട്ടു കൊടുക്കുന്നതിനും ഈ പ്രക്രിയ പ്രയോജനം ചെയ്യുന്നു.കളനിയന്ത്രണത്തിനും വളരെ ഫലപ്രദമായ ഒരു രീതിയാണ് മൾചിങ്.

Through mulching, soil erosion can be controlled. The growth of weed is also controlled automatically.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

ബയോഗ്യാസ് പ്ലാന്റ്‌സ് 

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മുന്തിരി വൈൻ 

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം


English Summary: The government is also involved in mulching the farm

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine