ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും ഉൾപ്പെടെ സുസ്ഥിര വികസനമാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് ന്യൂനപക്ഷ ക്ഷേമ വഖഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലൈഫ് മിഷൻ ഭവനപദ്ധതിയിലൂടെ നിർമ്മാണം പൂർത്തീകരിച്ച 3196 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറ്റവും 1731 പുതിയ വീടുകളുടെ കരാർ വെയ്ക്കലിന്റെ പൂർത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയാരുയിരുന്നു മന്ത്രി.
സാധാരണക്കാരന്റ ക്ഷേമത്തിലൂന്നിയ വികസന പ്രവർത്തനമാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ സ്വപ്നതുല്യമായ നിരവധി വികസന പ്രവർത്തനങ്ങളാണ് സമസ്ത മേഖലയിലും സർക്കാർ നടപ്പിലാക്കിയത്. മൂന്ന് ലക്ഷത്തിലധികം വീടുകൾ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ഇതിനോടകം സംസ്ഥാന സർക്കാർ നിർമ്മിച്ച് നൽകിയതായും മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനകം ലൈഫ് ഭവന പദ്ധതിയിൽ അപേഷിച്ച മുഴുവൻ പേർക്കും വീട് നിർമ്മിച്ച് നൽകും. ഇതിന്റെ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. ലൈഫ് പദ്ധതിക്കപ്പുറം പുനർഗേഹം പദ്ധതിപ്രകാരം മത്സ്യതൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയും വിജയകരമായി നടപ്പിലാക്കി മുന്നോട്ട് പോവുകയാണ്. ഇത്തരത്തിൽ ഓരോ മേഖലയെയും ഉൾപ്പെടുത്തി കൊണ്ടുള്ള സമഗ്ര വികസനമാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിരവധി സാമ്പത്തിക പ്രതിസന്ധി ഘട്ടത്തിലും സംസ്ഥാനത്തെ സാമ്പത്തിക രംഗത്തെ ഉയർന്ന തോതിൽ എത്തിക്കാൻ കഴിഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ കേരളത്തെ സമ്പൂർണ്ണമായി പട്ടിണിയില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. നന്ദകുമാർ എം.എൽ എ അധ്യക്ഷനായി. എ.ഡി.എം എൻ .എം മെഹറലി മുഖ്യ പ്രഭാഷണം നടത്തി. മലപ്പുറം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എൻ.കെ. ദേവകി റിപ്പോർട്ട് അവതരിപ്പിച്ചു.
പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി രാമകൃഷ്ണൻ, അഡ്വ. ഇ സിന്ധു, ടി. അബ്ദുൾ കരിം പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി. നസീറ, ബിനീഷ മുസ്തഫ, ഒ. ശ്രീനിവാസൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.പി. മോഹൻദാസ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ എൻ. ആർ അനീഷ്, പ്രേമലത, എൽ.എസ്. ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ ഖാലിദ്, ബി.ഡി.ഒമാരായ ജെ. ജെ അമൽദാസ്, എം ഹരിദാസ്, എസ്. ആർ രാജീവ്, ഉദ്യോഗസ്ഥർ, തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ കാർഷിക മേഖലയ്ക്ക് രണ്ട് കോടി വരെ വായ്പ...കൂടുതൽ കൃഷി വാർത്തകൾ...