Updated on: 21 December, 2020 8:37 AM IST

397 വർഷത്തിനുശേഷം നടക്കുന്ന അപൂർവ്വ ഗ്രഹ സമാഗമത്തിന് ഇന്ന് ആകാശംസാക്ഷിയാകുന്നു. ഈ സമാഗമത്തെ ഗ്രേറ്റ് കൺജങ്‌ഷൻ അഥവാ മഹാ സംയോജനം എന്ന് വിളിക്കപ്പെടുന്നു. വ്യാഴവും ശനിയും ഏറ്റവുമടുത്ത് വരികയും ഒരു ഗ്രഹം എന്നോണം ദൃശ്യമാവുകയും ചെയ്യുന്ന ഈ അത്ഭുത പ്രതിഭാസം നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നതാണ്.

യഥാർത്ഥത്തിൽ 735 ദശലക്ഷം കിലോമീറ്റർ അകലത്തിലാണ് ഈ ഗ്രഹങ്ങൾ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ നല്ല കാഴ്ചയ്ക്ക് ടെലസ്കോപ്പ് മറ്റോ ഉപയോഗിക്കാവുന്നതാണ്. ഇതിനുമുൻപ് ഈ സമാഗമം നടന്നത് 1623 ജൂലൈ 16 നായിരുന്നു. ഇതിനുശേഷം കൃത്യമായി പറഞ്ഞാൽ 397 വർഷത്തിനുശേഷം ഈ ഗ്രഹങ്ങൾ ഇത്രയ്ക്ക് അടുത്ത വന്നിട്ടില്ല.

സാധാരണ 20 വർഷത്തെ കാലയളവിൽ ഈ ഗ്രഹങ്ങൾ അടുത്ത വരാറുണ്ടെങ്കിലും ഈ അത്ഭുത പ്രതിഭാസം ഇതിനു മുൻപ് അടുത്ത കാലങ്ങളിൽ സംഭവിച്ചിട്ടില്ല. ഇന്ന് സൂര്യ അസ്തമയത്തിനു ശേഷം ആദ്യത്തെ 30 മിനിറ്റിനുള്ളിൽ ആണ് ഈ അത്ഭുത പ്രതിഭാസം സംഭവിക്കുന്നത്.

തെക്ക് പടിഞ്ഞാറ് ചക്രവാളത്തിൽ ആണ് ആകാശം നമുക്കായി ഈ ദൃശ്യവിരുന്ന് ഒരുക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് കാണാവുന്ന ഏറ്റവും അവസാനത്തെ ശനി -വ്യാഴം സമാഗമം ആയിരിക്കും ഇത്. ഭൂമിയുടെയും വ്യാഴം-ശനി ഗ്രഹങ്ങളുടെ പരിക്രമണത്തിന്റെ ഫലം ആയും ഈ അപൂർവ പ്രതിഭാസം ഇനി നടക്കാൻ ഏകദേശം 400 വർഷത്തോളം എടുക്കും.

അതുകൊണ്ടുതന്നെ ഈ ദൃശ്യവിരുന്ന് എല്ലാവരും കാണുക. ഈ സമാഗമം കാണാൻ ഇന്ന് പ്രകൃതിപോലും ഒപ്പം നിൽക്കും. ഈ സമയത്ത് അന്തരീക്ഷസ്ഥിതി ഏറെ അനുകൂലമായിരിക്കും. കേരളത്തിൽ എവിടെ നിന്നും ഇന്ന് ഈ ദൃശ്യവിരുന്ന് കാണാം. മേഘാവൃതമായ അന്തരീക്ഷത്തിന് ഇന്ന് സാധ്യതയില്ല. മാത്രവുമല്ല കേരളത്തിലെവിടെയും ഇന്ന് വൈകുന്നേരങ്ങളിൽ മഴയ്ക്ക്‌ സാധ്യതയില്ല.

English Summary: the great planetary conjunction can be seen today
Published on: 21 December 2020, 08:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now