സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആസ്ഥാനമന്ദിരമായ ഭക്ഷ്യസുരക്ഷാ ഭവന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിൽ 68 സെന്റ് സ്ഥലത്താണ് 6.915 കോടി രൂപ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ ഭവൻ നിർമ്മിച്ചത്. 24,936 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളായാണ് കെട്ടിടം നിർമ്മിച്ചത്. ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ കാര്യാലയം, ഡെപ്യുട്ടി കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ എന്നിവരുടെ കാര്യാലയം, കോൺഫറൻസ് ഹാൾ, കമ്പ്യൂട്ടർ ഹാൾ എന്നിവ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിന് ആസ്ഥാന മന്ദിരം സജ്ജമായതോടെ വകുപ്പിന് കീഴിലുള്ള പല പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്.
ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾക്ക് പരിഹാരം കാണുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യുക്ക് റെസ്‌പോൺസ് ടീം എല്ലാ ജില്ലകളിലും രൂപീകരിച്ചിട്ടുണ്ട്. മത്സ്യ മാർക്കറ്റുകളിൽ വിതരണം ചെയ്യപ്പെട്ടിരുന്ന മത്സ്യങ്ങളിൽ ശരീരത്തിന് ഹാനികരമായ വസ്തുക്കൾ ചേരുന്നു എന്ന പരാതികളെ തുടർന്ന് 'ഓപ്പറേഷൻ സാഗർ റാണി' എന്ന പദ്ധതി നടപ്പിലാക്കി.
ഇതിന്റെ ഫലമായി കേരളത്തിൽ വിൽക്കുന്ന മത്സ്യങ്ങളിൽ രാസപദാർത്ഥങ്ങളുടെ സാന്നിധ്യം കുറയ്ക്കാൻ കഴിഞ്ഞു. ശർക്കരയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഓപ്പറേഷൻ 'പനേല' വിജയകരമായി നടപ്പിലാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
The inauguration of the Food Security House, the headquarters of the State Food Security Department, was held by Health Minister K.K. Shailaja Teacher performed. The food security house was built on 68 cents of land in Thiruvananthapuram's Thycaud village at a cost of `6.915 crore. The 24,936-square-foot building has three floors. The building houses the office of the Food Safety Commissioner, the office of the Deputy Commissioner and the Assistant Commissioner, the conference hall and the computer hall.
വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷനായ ചടങ്ങിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണർ എ.ആർ. അജയകുമാർ സ്വാഗതമാശംസിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, കൗൺസിലർ എസ്. കൃഷ്ണ കുമാർ, ചീഫ് എൻജിനിയർ ഹൈജിൻ ആൽബർട്ട്, ഭക്ഷ്യ സുരക്ഷാ ജോ. കമ്മീഷണർ കെ. അനിൽ കുമാർ എന്നിവർ പങ്കെടുത്തു.