1. News

ഭക്ഷ്യസുരക്ഷാ ലൈസൻസിനും രജിസ്‌ട്രേഷനുംഇനി ഓൺലൈനായി അപേക്ഷിക്കാം

ഭക്ഷ്യസംരംഭകർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനായി ഫോസ്‌കോസ് (Foscos) എന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം. ഇതിനായി ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

K B Bainda
ഫോസ്‌കോസ് (Foscos) എന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം.
ഫോസ്‌കോസ് (Foscos) എന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം.

ഭക്ഷ്യസംരംഭകർ ഭക്ഷ്യസുരക്ഷാ ലൈസൻസ്/രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിനായി ഫോസ്‌കോസ് (Foscos) എന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണം.

ഇതിനായി ഭക്ഷ്യസുരക്ഷാ കാര്യാലയങ്ങൾ സന്ദർശിക്കേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

ഫോസ്‌കോസിൽ ഓൺലൈനായി അപേക്ഷിച്ച് നിശ്ചിത തുക ഫീസായി അടയ്ക്കണം. ഭക്ഷ്യസംരംഭകർക്ക് അവർ നൽകിയിട്ടുള്ള ഇമെയിൽ വിലാസത്തിൽ ലൈസൻസ് /രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. സർട്ടിഫിക്കറ്റുകൾ സ്വയം ഡൗൺലോഡ് ചെയ്യാം.

വാർഷിക വിറ്റുവരവ് 12 ലക്ഷത്തിൽ താഴെയുള്ള സംരംഭകർക്ക് എഫ്.എസ്.എസ്.എ.ഐ രജിസ്‌ട്രേഷനും 12 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ള സംരംഭകർക്ക് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ലൈസൻസുമാണ് നിഷ്‌കർഷിച്ചിരിക്കുന്നത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജനുവരിയിൽ നടക്കുന്ന കേരള സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ സിറ്റിംഗ് തീയതികൾ

English Summary: You can now apply for a food safety license and registration online

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds