Updated on: 10 January, 2023 6:00 PM IST
The Jellikettu season has started in Tamil Nadu

കാളകളെ മെരുക്കുന്ന കായിക വിനോദമായ ജെല്ലിക്കെട്ടിന്റെ ഈ വർഷത്തെ ആദ്യമത്സരം തമിഴ്‌നാട്ടിലെ പുതുക്കോട്ട ജില്ലയിൽ, ഞായറാഴ്ച യുവാക്കളുടെ സജീവ പങ്കാളിത്തത്തോടെ ആരംഭിച്ചു. പുതുക്കോട്ടയിലെ തച്ചൻകുറിശ്ശി ഗ്രാമത്തിൽ രാവിലെ മുതൽ 300-ലധികം കാളകളെ ഒന്നിന് പുറകെ ഒന്നായി കായിക രംഗത്തേക്ക് വിടുകയും കുറഞ്ഞത് 350 മെരുക്കാൻ ശ്രമിക്കുകയും, ഒപ്പം പരസ്പരം മത്സരിക്കുകയും ചെയ്തു.

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ശിവ വി മെയ്യനാഥനും, നിയമ മന്ത്രി എസ് റെഗുപതിയും ചേർന്ന് ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്തു. വിജയിക്കുന്ന കാളകൾക്കും, ഒപ്പം കാളയെ മെരുക്കുന്നവർക്കും പുതിയ മോട്ടോർസൈക്കിൾ, പ്രഷർ കുക്കറുകൾ, കട്ടിലുകൾ എന്നിവയുൾപ്പെടെയുള്ള സമ്മാനങ്ങൾ ഓഫർ ചെയ്യുന്നു. 

ഈ പരിപാടിക്ക് അനുമതി നൽകുന്നതിന് മുമ്പ് മത്സരത്തിന്റെ സുരക്ഷാ, ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യം, മറ്റു സുരക്ഷാ വശങ്ങൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ അധികൃതർ പരിശോധിച്ചു. തമിഴ്നാട് സർക്കാർ അടുത്തിടെ ജെല്ലിക്കെട്ട് പരിപാടികൾക്കായി വിപുലമായ മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തിരുന്നു. പുതുക്കോട്ട ജില്ലയിലെ അറന്തങ്കിയിൽ ജെല്ലിക്കെട്ടിനോടൊപ്പം കുതിരവണ്ടി മത്സരവും നടന്നു.

ബന്ധപ്പെട്ട വാർത്തകൾ: പക്ഷിപ്പനി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

English Summary: The jellikettu season has started in Tamil Nadu
Published on: 10 January 2023, 06:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now