കോവിഡ് സമയം മുതൽ എല്ലാവരും പച്ചക്കറി കൃഷിയിലേക്ക് കടന്നുവരികയും, വീട്ടിലേക്കുള്ളത് വീട്ടിൽ തന്നെ ഒരുക്കാം എന്ന കാഴ്ചപ്പാട് ഉണ്ടാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ പുതു സംരംഭങ്ങൾ പിറവിയെടുത്തത് കൃഷിയിലാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നഴ്സറി. നടീൽ വസ്തുക്കൾ വൻകിട നഴ്സറിക്കാരിൽ നിന്ന് വാങ്ങുകയോ സ്വന്തമായി ഉത്പാദിപ്പിക്കുക ചെയ്തു നമുക്ക് ഈ സംരംഭത്തിന് നാന്ദി കുറിക്കാം.
സ്വന്തമായി ഉൽപാദിപ്പിക്കുകയാണ് ഏറ്റവും ആദായകരം. ഇതിന് ആവശ്യമായ മാതൃ ചെടികൾ, വിത്തുകൾ, വിത്ത് മുളപ്പിച്ച തൈകൾ എന്നിവയുടെ നല്ല ശേഖരം കരുതണം. വിത്ത് എളുപ്പം ശേഖരിക്കാം. എന്നാൽ തൈകൾ ഉല്പാദിപ്പിക്കുവാൻ പരിചയസമ്പന്നരായ തൊഴിലാളികൾ വേണമെന്ന് മാത്രം. ഇത്തരം കാര്യങ്ങളിൽ പരിശീലനം നൽകുന്ന ഒരുപാട് സ്ഥാപനങ്ങൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്.
തൊഴിലാളികൾ മാത്രമല്ല ഉടമയും ഈ രംഗത്ത് പരിശീലനം നേടേണ്ടത് ബിസിനസിന്റെ വളർച്ചയ്ക്ക് നല്ലതാണ്. റോഡിനരികിൽ നഴ്സറി ആരംഭിക്കുന്നതാണ് ഏറ്റവും ഉത്തമം. വേനൽക്കാലത്താണ് ആരംഭിക്കുന്നതെങ്കിൽ നന സംവിധാനം ഒരുക്കണം. നഴ്സറിയിലേക്ക് വേണ്ട ഗാർഡൻ ഫോർക്ക്, കത്തികൾ, ചട്ടികൾ, സ്പ്രേയർ, പികാസ്, ട്രവൽ, ഷിയർ, മമ്മട്ടി തുടങ്ങിയവയെല്ലാം തുടക്കത്തിലെ കരുതി വെക്കണം. വിൽപ്പന വസ്തുക്കൾ ഉപഭോക്താവിന് നേരിട്ട് കണ്ടു വാങ്ങുന്നതിനായി നടപ്പാതകൾ നഴ്സറിയിൽ ഉണ്ടാകണം. നനയ്ക്കാൻ വേണ്ടി തുള്ളി നന സംവിധാനങ്ങൾ ഒരുക്കണം. കൂടാതെ വിലപിടിപ്പുള്ള ചെടികൾ സൂക്ഷിക്കുന്നതിന് പ്രത്യേക സ്ഥലം കണ്ടെത്തണം.
നമ്മുടെ നാട്ടിൽ ഇപ്പോൾ ഫലവൃക്ഷങ്ങളുടെ നടീൽ വസ്തുക്കൾ ആണ് ആവശ്യക്കാർ ഏറെയുള്ളത്. അതുകൊണ്ടുതന്നെ ഏറെ വിപണിയിലുള്ള ഫലവൃക്ഷതൈകൾ ഏതെന്ന് തിരിച്ചറിഞ്ഞ് അത് കൂടുതൽ നഴ്സറിയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഗ്രാഫ്റ്റ് ചെയ്ത മാവ്, പ്ലാവ്, പേര, സപ്പോർട്ട, നാരകം, ചാമ്പ ശീമപ്ലാവ്, നെല്ലി, റമ്പൂട്ടാൻ, കുടംപുളി, വാളൻപുളി അവകാഡോ മാങ്കോസ്റ്റിൻ തുടങ്ങിയവയും വിത്ത് മുളപ്പിച്ചുള്ള മറ്റു തൈകളും ശേഖരത്തിൽ എപ്പോഴും ഉണ്ടാകണം.
Since Kovid's time, everyone has moved into vegetable farming and has come up with the idea that home cooking can be done at home. Therefore, most of the new ventures were born in agriculture. The most important of these is the nursery.
കൂടാതെ ജാതി, തെങ്ങ്, കുരുമുളക്, കവുങ്ങ്, ഗ്രാമ്പു, കറുവ തുടങ്ങിയവയുടെ തൈകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. തൈകൾ മാത്രമല്ല ഇവയുടെ പരിചരണത്തിന് വേണ്ട എല്ലാത്തരത്തിലുള്ള ജൈവവളങ്ങളും, കാർഷിക ഉപകരണങ്ങളും ശേഖരത്തിൽ ഉണ്ടെങ്കിൽ ഈ ബിസിനസിൽ ആദായം ഉറപ്പാക്കാം. തുടക്കത്തിൽ പറഞ്ഞ പോലെ തൈ ഉത്പാദനത്തിൽ സ്വന്തമായി വൈദ്ഗധ്യം നേടിയാൽ ഇതിലും മികച്ച തൊഴിൽ സംരംഭം വേറെയില്ല...