Updated on: 1 March, 2022 11:02 AM IST
The most popular post office investment scheme in the country

സ്ഥിര വരുമാനം ഉറപ്പു നൽകുന്നതും സർക്കാർ പിന്തുണയുമുള്ള നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന സുരക്ഷിത നിക്ഷേപ പദ്ധതിയാണ് ഇന്ത്യാ പോസ്റ്റ് വാഗ്ദാനം ചെയ്യുന്ന നാഷണൽ സേവിംഗ്സ് മന്ത്ലി ഇൻകം സ്കീം.  രാജ്യത്തെ ഏറ്റവും ജനപ്രിയമായ അപകടരഹിത നിക്ഷേപ പദ്ധതികളിൽ ഒന്നാണിത്.  ഈ സ്കീമിൽ നിക്ഷേപിക്കുന്നത് വഴി ആദായനികുതി നിയമത്തിന് കീഴിൽ നികുതി ഇളവ് ക്ലെയിം ചെയ്യാനും സാധിക്കും.

ഇടത്തരക്കാർക്കും താഴ്ന്ന വരുമാനകാർക്കും നികുതി ലാഭിക്കുന്നതിനായുള്ള പദ്ധതിയായും ഇത് പ്രയോജനപ്പെടുത്താം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്കീം നിക്ഷേപകർക്ക് പണം തുടക്കത്തിൽ നിക്ഷേപിക്കുന്ന അതേ നിരക്കിൽ സ്ഥിര വരുമാനം ഉറപ്പ് നൽകും.  6.6% വാർഷിക പലിശ നിരക്കാണ് നിലവിൽ പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്.

എസ്ബിഐ എഫ്ഡി, പോസ്റ്റ് ഓഫീസ് എഫ്ഡി നിരക്കുകൾ: നിങ്ങൾക്ക് എവിടെ നിന്ന് മികച്ച വരുമാനം ലഭിക്കും?

എംഐഎസ് (MIS) അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. പോസ്റ്റ് ഓഫീസിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് 1000 രൂപയുടെ ഗുണിതങ്ങളായി കൂടുതൽ തുക നിക്ഷേപിക്കാം. ഈ നിയമം 2020 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. ഒരു അക്കൗണ്ടിൽ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടുകൾക്ക് 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപ പരിധി. ജോയിന്റ് അക്കൗണ്ടുകളിലെ വിഹിതം ഉൾപ്പെടെ ഒരു വ്യക്തിക്ക് പരമാവധി 4.5 ലക്ഷം രൂപയാണ് നിക്ഷേപിക്കാനാകുക.

പോസ്റ്റ് ഓഫീസ് നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട് തുറക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ നിക്ഷേപം ആരംഭിക്കാൻ യോഗ്യരാണോ എന്ന് ആദ്യം അറിയണം. പോസ്റ്റ് ഓഫീസ് മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച്, പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് അക്കൗണ്ട് തുറക്കാൻ കഴിയും.

പോസ്റ്റ് ഓഫീസ് സ്കീം: ചെറിയ നിക്ഷേപത്തിൽ നിങ്ങൾക്ക് ലക്ഷങ്ങളുടെ വരുമാനം

അതേസമയം ഒരു ജോയിന്റ് അക്കൗണ്ട് മൂന്ന് മുതിർന്ന വ്യക്തികൾക്ക് വരെ കൈവശം വയ്ക്കാം. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വേണ്ടി രക്ഷിതാവിന് അക്കൗണ്ട് തുറക്കാൻ കഴിയുമെങ്കിലും 10 വയസ്സിന് മുകളിലുള്ള പ്രായപൂർത്തിയാകാത്ത വ്യക്തികൾക്കും സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാൻ കഴിയും.

എംഐഎസ് അക്കൗണ്ടിന്റെ പലിശ വിശദാംശങ്ങൾ

അക്കൌണ്ട് തുറന്ന് ഒരു മാസം പൂർത്തിയാകുമ്പോൾ മുതൽ കാലാവധി പൂർത്തിയാകുന്നതുവരെ പലിശ ലഭിക്കും. എല്ലാ മാസവും ലഭിക്കുന്ന പലിശ അക്കൗണ്ട് ഉടമ ക്ലെയിം ചെയ്‌തിട്ടില്ലെങ്കിലും ഈ പലിശയ്ക്ക് കൂട്ടുപലിശ ലഭിക്കില്ല. നിക്ഷേപകന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്.

English Summary: The most popular post office investment scheme in the country
Published on: 01 March 2022, 10:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now