Updated on: 7 April, 2021 2:04 PM IST
ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വായ്പ നയത്തിന് രൂപം നല്‍കിയത്.

ന്യൂഡല്‍ഹി: പുതിയ സാമ്പത്തികവര്‍ഷത്തെ ആദ്യ പണവായ്പ നയത്തില്‍ മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്.The Reserve Bank of India did not change the key interest rates in the first monetary policy.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 4 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.The repo rate on loans to banks by the Reserve Bank will remain at 4 per cent. The Reserve Bank of India (RBI) has left the reverse repo rate at 3.35 per cent.

സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് അനുകൂലമായ നിലപാട് തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 10.50 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്ക് അനുമാനം.

സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ല്‍ സര്‍ക്കാരിന്റെ വന്‍ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തില്‍ തന്നെ തുടരുന്നതിനുള്ള നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇത് ശരിവെയ്ക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ വായ്പനയ പ്രഖ്യാപനം. ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വായ്പ നയത്തിന് രൂപം നല്‍കിയത്.

English Summary: The Reserve Bank of India (RBI) has left interest rates unchanged in the new financial year
Published on: 07 April 2021, 01:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now