സംസ്ഥാനത്ത് ഇന്നുകൂടി നേരിയ തോതിൽ മഴ ലഭിക്കും. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ദുർബലമായികൊണ്ടിരിക്കുന്നു. നാളെ മുതൽ കേരളത്തിൽ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും.
എന്നാൽ പതിനേഴാം തീയതിക്ക് ശേഷം രൂപപ്പെടുന്ന ന്യൂനമർദ്ദം വീണ്ടും മഴയുടെ തോത് ഉയരുവാൻ കാരണമാകും. എന്നാൽ ശക്തമായ മഴയോ കാറ്റോ ന്യൂനമർദ്ദ ഫലമായി ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fishermen Caution)
പ്രത്യേക ജാഗ്രത നിർദേശം(Special Caution)
15-09-2021 മുതൽ 16-09-2021 വരെ: തെക്ക് - പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.