തൊടുപുഴ: കാഡ്സിൻ്റെ നേതൃത്വത്തിൽ വ്യവസായ വകുപ്പിൻ്റെ സഹകരണത്തോടെ വില്ലേജ് സ്ക്വയറിൽ സ്ഥാപിച്ചിട്ടുള്ള മരച്ചീനി സംസ്കരണ യൂണിറ്റ് ഉദ്ഘാടനം 20-01-2021 ബുധനാഴ്ച രാവിലെ 10.00 മണിക്ക് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസാ ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്യു കെ. ജോൺ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.
കാഡ്സ് ചെയർമാൻ ആൻറണി കണ്ടിരിക്കലിൻ്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുനിസിപ്പൽ കൗൺസിലർ നിധി മനോജ്,
താലൂക്ക് വ്യവസായ ഓഫീസർ രഞ്ജു മാണി, ചെറുകിട വ്യവസായ സംരംഭക ഏലിയാമ്മ ജോസഫ് എന്നിവർ ആശംസകൾ നേരും
താലൂക്കിലെ മരച്ചീനി കർഷകർക്ക് ഏറെ പ്രയോജനപ്പെടുന്ന യൂണിറ്റിൻ്റെ പ്രതിദിന കപ്പാസിറ്റി 2 ടൺ ആണ്. 18 മണിക്കൂർ കൊണ്ട് പച്ചക്കപ്പ കയറ്റുമതി നിലവാരത്തിൽ
ഉണക്കിയെടുക്കാൻ കഴിയുന്ന ഹൈടെക് ഡ്രയറാണ് 40 ലക്ഷം രൂപ ചിലവിൽ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. മുൻകൂർ ബുക്കിംഗ് അടിസ്ഥാനത്തിലായിരിക്കും സംസ്കരണം നടത്തുക.
കൂടുതൽ വിവരങ്ങൾക്ക് ഡയറക്ടർ ഇൻ ചാർജ് വി.പി. സുകുമാരൻ Ph.9747642039 എന്ന നമ്പറിലോ നേരിട്ടോ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാർഷിക കേരളത്തിനായി കാഡ്‌സ് വില്ലജ് സ്‌ക്വയർ