Updated on: 28 April, 2023 1:53 PM IST
മൂല്യവർധിത മേഖലയിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കും: കൃഷിമന്ത്രി

ആലപ്പുഴ: കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പു വരുത്തുന്നതിന് മൂല്യവർധിത മേഖലയിലൂടെ സാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. ആലപ്പുഴയിൽ സംഘടിപ്പിച്ച കൃഷിദർശൻ പരിപാടിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ വാർത്തകൾ: ആദായം കൊയ്യാൻ മികച്ച വഴി; വീട്ടിൽ തുടങ്ങാം കാടക്കൃഷി

കാർഷിക മൂല്യവർധിത മേഖലയിൽ കൃത്യമായ ദിശബോധത്തോടെയാണ് കൃഷിവകുപ്പ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും കൃഷി വകുപ്പിൻറെ വിവിധ പദ്ധതികൾ വഴി പ്രാദേശിക സാമ്പത്തിക വികസനമാണ് ലക്ഷ്യമിടുന്നതെന്നും ചടങ്ങിൽ മന്ത്രി പറഞ്ഞു. "മൂല്യവർധിത പ്രവർത്തനങ്ങളിൽ ത്രിതല പഞ്ചായത്തുകൾ മുഖ്യമായ പങ്ക് വഹിക്കണം. കുട്ടനാട്, ഓണാട്ടുകര, കരപ്പുറം എന്നിങ്ങനെ വ്യത്യസ്ത ഭൂപ്രകൃതിയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യുന്നതിന് വ്യത്യസ്തമായ കൃഷിരീതികൾ ആവശ്യമാണ്. കാർഷിക വിളകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണമല്ലാതെ, കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി ആസൂത്രണത്തിനാണ് കൃഷിവകുപ്പ് തുടക്കം കുറിക്കുന്നത്. ഇത്തരത്തിലുള്ള ആസൂത്രണങ്ങളിലൂടെ മൂല്യ വർദ്ധിത സംരംഭകത്വ സാധ്യതകൾ കണ്ടെത്താനും അതിലൂടെ കർഷകന് വരുമാനം വർധിപ്പിക്കാനും സാധിക്കും.

കൃഷിക്കൂട്ടങ്ങളെ കൂടുതൽ ശാക്തീകരിച്ച് ഉത്പാദനം മുതൽ വിപണനം വരെയുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കാർഷിക മൂല്യ വർദ്ധനവിലും വിപണനത്തിലും കൂടുതൽ സഹായങ്ങൾ ചെയ്യാൻ സാധിക്കും. പ്രാദേശിക അടിസ്ഥാനത്തിൽ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും ആവശ്യമായ യന്ത്രങ്ങൾ, ചെറുകിട സംസ്കരണ കേന്ദ്രങ്ങൾ എന്നിവ സജ്ജമാക്കുന്നതിന് ഈ സ്ഥാപനങ്ങൾ സഹായിക്കും. കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിൽ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും കൂടി ഉൾപ്പെടുത്തി സംയോജിത പദ്ധതികൾ തയ്യാറാക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനമെന്നും ചടങ്ങിൽ മന്ത്രി കൂട്ടിച്ചേർത്തു.

കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 11 വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് ആരംഭിച്ച പദ്ധതിയാണ് മൂല്യ വർധിത കൃഷി മിഷൻ. മൂല്യ വർദ്ധിത സംരംഭകത്വ സാധ്യതകൾക്ക് താങ്ങായി 2,109 കോടി രൂപയുടെ പദ്ധതി ലോകബാങ്ക് സഹായത്തോടെയാണ് കാർഷിക മൂല്യ വർദ്ധന മേഖലയിൽ ആരംഭിക്കുന്നത്. കൃഷി വകുപ്പിന്റെ 131 ഉൽപ്പന്നങ്ങൾ ആമസോൺ അടക്കമുള്ള മുൻനിര ഓൺലൈൻ വിപണന പ്ലാറ്റ്ഫോമിൽ 'കേരളാഗ്രോ' ബ്രാൻഡിൽ ലഭ്യമാക്കിയിട്ടുണ്ട്. കാർഷിക ബിസിനസ് പദ്ധതികൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സിയാൽ മാതൃകയിൽ കർഷകരുടെ കൂടെ പങ്കാളിത്തമുള്ള കേരള അഗ്രി ബിസിനസ് കമ്പനി ഉടൻ നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു.

മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ പി.പി സംഗീത അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് ഡയറക്ടർ അഞ്ജു കെ.എസ്. പി.എ.ഒ. സിബി റ്റി നീണ്ടിശ്ശേരി, കൃഷി അഡിഷണൽ ഡയറക്ടർമാർ, കൃഷി- കാർഷിക അനുബന്ധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അഡിഷണൽ സെക്രട്ടറി സാബിർ ഹുസൈൻ പദ്ധതി വിശദീകരിച്ചു.

English Summary: The value addition sector will ensure better income to farmers Agriculture Minister
Published on: 28 April 2023, 01:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now