Updated on: 14 June, 2022 7:54 AM IST
These banks have increased the interest rates on savings accounts

പണപെരുപ്പത്തെ നേരിടാനായി മെയ് നാലിന് ആർ.ബി.ഐ, റിപ്പോ നിരക്കുകളില്‍ 40 ബേസിസ് പോയിന്റിന്റെ വര്‍ദ്ധന വരുത്തിയതിനുശേഷം ധന പ്രഖ്യാപന നയത്തിൽ നിരക്ക് വീണ്ടും 50 ബേസിസ് പോയിന്റുകൾ വർദ്ധിപ്പിച്ചിരുന്നു.  ഈ  പ്രഖ്യാപനത്തിന് ശേഷം കൊട്ടക് മഹീന്ദ്ര ബാങ്കും ഫെഡറൽ ബാങ്കും സേവിംഗ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ആർബിഐ റിപ്പോ ഉയർത്തിയതിനാൽ ഇഎംഐകൾ വർദ്ധിക്കും

* ​കൊട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ്: കൊട്ടക് മഹീന്ദ്ര ബാങ്ക്, സേവിംഗ്‌സ് അക്കൗണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് എന്നിവയുടെ പലിശ നിരക്കുകളിൽ  വർദ്ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.  സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്ക് ജൂൺ 13 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.  സേവിംഗ്‌സ് അക്കൗണ്ടിൽ 50 ലക്ഷത്തിൽ കൂടുതലുള്ള ഒരാൾക്ക് ഇപ്പോൾ 50 ബേസിസ് പോയിന്റ് ഉയർന്നതോടു കൂടി 4 ശതമാനം എന്ന നിരക്കിൽ പലിശയായി ലഭിക്കുമെന്നാണ്.

ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ ബാങ്കുകൾ സ്ഥിര നിക്ഷേപ പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ :

50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങൾക്ക്: പ്രതിവർഷം 3.5 ശതമാനം

50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള അക്കൗണ്ട് നിക്ഷേപങ്ങൾക്ക്: പ്രതിവർഷം 4 ശതമാനം

ബന്ധപ്പെട്ട വാർത്തകൾ: സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ വാഗ്‌ദാനം ചെയ്യുന്ന ബാങ്കുകൾ

ഫെഡറൽ ബാങ്ക്: ഫെഡറൽ ബാങ്കും സേവിംഗ്‌സ് അക്കൗണ്ടിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. RBI T+1 അടിസ്ഥാനത്തിൽ റിപ്പോ നിരക്ക് പരിഷ്കരിക്കുമ്പോൾ പലിശ നിരക്കുകൾ മാറുമെന്ന് തങ്ങളുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ ഫെഡറൽ ബാങ്ക് പ്രഖ്യാപിച്ചു. പ്രതിദിന ബാലന്‍സ് അഞ്ച് കോടിയില്‍ താഴെയാണെങ്കില്‍ റിപ്പോ നിരക്കിനേക്കാളും 2.15 ശതമാനം പലിശ കിട്ടും. എന്നുവെച്ചാല്‍ 2.75 ശതമാനം. സേവിങ് എക്കൗണ്ടിലുള്ളത് അഞ്ച് കോടിയോ അതിനേക്കാള്‍ കൂടുതലോ ആണെങ്കില്‍ ഒരു ലക്ഷം രൂപ വരെ 2.75 ശതമാനം പലിശ കിട്ടും. അതിനു മുകളിലുള്ള തുകയ്ക്ക് റിപ്പോ നിരക്കിനേക്കാളും 90% പലിശ കുറവായിരിക്കും. എന്നുവെച്ചാല്‍ നാലു ശതമാനം പലിശ കിട്ടും.

English Summary: These banks have increased the interest rates on savings accounts
Published on: 14 June 2022, 07:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now