വര്‍ഷങ്ങള്‍ കഴിയും തോറും ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ചിലവഴിക്കേണ്ടി വരുന്ന തുകയും വര്‍ധിച്ചു വരികയാണ്.
മികച്ച വിദ്യാഭ്യാസം നേടുന്നതിനായി കൂടുതല്‍ പണം ചിലവഴിക്കേണ്ടുന്ന അവസ്ഥ. ഇതിനൊപ്പം ഉയരുന്ന ഉപഭോക്തൃ വില സൂചികയും. ഏതെങ്കിലും വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുക എന്നതാണ് അപ്പോള്‍ രക്ഷിതാക്കള്‍ക്ക് മുന്നിലുള്ള വഴി. രാജ്യത്തെയും വിദേശത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനായി രാജ്യത്തെ മിക്കവാറും എല്ലാ ബാങ്കുകളും തന്നെ വിദ്യാഭ്യാസ വായ്പകള്‍ അനുവദിക്കുന്നുണ്ട്.
ബാങ്കുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പാ പലിശ നിരക്കും പ്രതിമാസ ഇഎംഐ തുകയും ഇരുപത് ബാങ്കുകള്‍ നിലവില്‍ വാഗ്ദാനം ചെയ്യുന്ന വിദ്യാഭ്യാസ വായ്പാ പലിശ നിരക്കും പ്രതിമാസ ഇഎംഐ തുകയും നമുക്കൊന്ന് പരിശോധിക്കാം.
ബാങ്ക് ഓഫ് ബറോഡയില്‍ 6.75 ശതമാനമാണ് പലിശ നിരക്ക്. പ്രതിാസ എഎംഐ 13,510 രൂപ വരും.
യൂണിയന്‍ ബാങ്കിലെ പലിശ നിരക്ക് 6.80 ശതമാനമാണ്. ഇവിടെ പ്രതിമാസ ഇഎംഐ 13,534 രൂപയാകും. സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, എസ്ബിഐ എന്നിവിടങ്ങളില്‍ പലിശ നിരക്ക് 6.85 ശതമാനവും പ്രതിമാസ ഇഎംഐ 13,559 രൂപയുമാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവിടങ്ങളില്‍ ഇടാക്കുന്ന പലിശ നിരക്ക് 6.90 ശതമാനമാണ്. 13,584 രൂപയാണ് പ്രതിമാസ ഇഎംഐ തുക ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ 7.05 ശതമാനമാണ് പലിശ നിരക്ക്. പ്രതിമാസ ഇഎംഐ 13,659 രൂപയും ഇന്ത്യന്‍ ബാങ്കില്‍ 7.15 ശതമാനമാണ് പലിശ. ഇഎംഐ 13,708 രൂപയും ഐഒബിയില്‍ 7.25 ശതമാനമാണ് പലിശ. ഇഎംഐ 13,758 രൂപ.
പലിശ നിരക്കും ഇഎംഐയും യൂക്കോ ബാങ്ക് ഈടാക്കുന്നത് 7.30 ശതമാനം പലിശയാണ്. 13,783 ആണ് ഇഎംഐ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ പലിശ നിരക്ക് 7.70 ശതമാനമാണ്. 13,985 ആണ് ഇഎംഐ പഞ്ചാബ് ആന്റ് സിന്ധ് ബാങ്കില്‍ 8.30 ശതമാനമാണ് പലിശ. 14,290 രൂപയാണ് ഇഎംഐ ജെ ആന്റ് കെ ബാങ്കില്‍ 8.70 ശതമാനമാണ് പലിശ നിരക്ക് പ്രതിമാസ ഇഎംഐ 14,495 രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് ഈടാക്കുന്നത് 9.55 ശതമാനം പലിശ നിരക്കാണ്. 14,937 ആണ് ഇഎംഐ.
പലിശ നിരക്കും ഇഎംഐയും ആക്‌സിസ് ബാങ്ക് 9.70 ശതമാനം പലിശ നിരക്ക് ഈടാക്കുന്നു. പ്രതിമാസ ഇഎംഐ 15,016 രൂപ ഫെഡറല്‍ ബാങ്കില്‍ 10.05 ശതമാനമാണ് പലിശ നിരക്ക്. ഇഎംഐ 15,201 രൂപയും ധനലക്ഷ്മി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവടങ്ങളില്‍ 10.50 ശതമാനമാണ് പലിശ, 15,440 രൂപ പ്രതിമാസ ഇഎംഐ കരൂര്‍ വൈശ്യ ബാങ്കില്‍ 10.75 ശതമാനമാണ് പലിശ നിരക്ക്, 15,574 ആണ് പ്രതിമാസ ഇഎംഐ കര്‍ണാടക ബാങ്കില്‍ 12.19 ശതമാനമാണ് പലിശ നിരക്ക്.
16,357 ആണ് ഇഎംഐ സിറ്റി യൂണിയന്‍ ബാങ്കില്‍ 15.50 ശതമാനമാണ് പലിശ നിരക്ക്. ഇഎംഐ 18,236 രൂപയാകും.