Updated on: 4 December, 2020 11:19 PM IST

T S Viswan

റിട്ട. കൃഷി ഓഫീസർ

 

തിരുവാതിര ഞാറ്റുവേലക്കാലമാണ്  ജൂൺ 22മുതൽ ജൂലൈ 4 വരെ (മിഥുനം 8 മുതൽ 21 വരെ)  14 ദിവസം,, .ഈ കാലത്തു് ഭുമി ഏറെ തണുത്തു കിടക്കുന്ന സമയമാണ്.

ചില്ലിക്കമ്പിനും വേരുപിടിക്കുമെന്ന് പഴമക്കാർ പറയുന്ന സമയം.കൃഷിക്കാവശ്യമായ നടീൽ വസ്തുക്കൾ കരുതി വയ്ക്കുന്ന ശീലവും പണ്ടുണ്ടായിരുന്നു.

ഇന്നാവട്ടെ എപ്പോഴും കൃഷി ചെയ്യാമെന്ന സ്ഥിതിയാണു് നാം സ്വീകരിക്കുന്നതു്. അതിൻ്റെ ഗുണവും ദോഷങ്ങളും കൂടി നാം അനുഭവിക്കുന്നു.

ഹ്രസ്വകാല വിളകളേക്കാൾ ദീർഘകാല വിളകളായ ഫലവൃക്ഷങ്ങളും മറ്റും തിരുവാതിര ഞാറ്റുവേലക്കാലത്തു് നടു ന്നതാണു് നല്ലതെന്നു്  ഏവരും സമ്മതിക്കും.

തിരുവാതിര ഞാറ്റുവേലക്ക് കരു മുളകു കൃഷി തുടങ്ങുന്നതിൻ്റെ മഹത്വം സാമൂതിരി രാജാവു് തന്നെ വർണ്ണിച്ചിട്ടുണ്ട്.

രണ്ടാം വർഷമാണ് സംസ്ഥാന കൃഷിവകുപ്പ് ഞാറ്റുവേലയുടെ പ്രാധാന്യം കണക്കിലെടുത്ത് ഞാറ്റുവേലച്ചന്തകൾ സംഘടിപ്പിക്കുന്നത്. ജൂൺ 22ന് രാവിലെ

സംസ്ഥാനത്താകെ ബ്ലോക്കുതലത്തിലും ഗ്രാമതലത്തിലുമൊക്കെ നടീൽ വസ്തുക്കളുടെ വില്പന കേന്ദ്രങ്ങൾ നടത്താനാണ് നിർദ്ദേശിച്ചിട്ടുള്ളത്.

ഞാറ്റുവേലച്ചന്തയുടെ സംസ്ഥാന തല ഉദ്ഘാടനം ബഹു: മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കഞ്ഞിക്കുഴി ബ്ലോക്ക് തല ഞാറ്റുവേലച്ചന്തയുടെ ഉദ്ഘാടനം ബഹു: സിവിൽ സപ്ലൈസ് മന്ത്രി, പി. തിലോത്തമൻ, ജൂൺ 22-ന് രാവിലെ 11 മണിക്ക്, കഞ്ഞിക്കുഴി ബ്ലോക്ക് അഗ്രോ സർവ്വീസ് സെൻ്ററിനു മുൻവശം, നിർവ്വഹിക്കും.

പച്ചക്കറി വിത്തുകൾ പച്ചക്കറിതൈകൾ, ഒട്ടുമാവ്വ്, ഒട്ടു പ്ലാവു് സങ്കരയിനം തെങ്ങിൻ തൈകൾ ജൈവവളങ്ങൾ ജൈവ കീടനാശിനികൾ തുടങ്ങിയ ഉല്പാദന ഉപാധികളെല്ലാം മിതമായ വിലയ്ക്ക് ഇവിടെ ലഭിക്കും.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മധുരിക്കും സപ്പോട്ട

English Summary: Thiruvathira Nattuvela To farm, the most favorable time!
Published on: 22 June 2020, 03:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now