Updated on: 15 February, 2022 6:58 PM IST
This 60-year-old Kerala labourer turns model

ഒരൊറ്റ ഫോട്ടോഷൂട്ടിലൂടെയാണ് കോഴിക്കോട് വെണ്ണക്കാട് സ്വദേശി സോഷ്യൽ മീഡിയയിൽ താരമായി തിളങ്ങിയത്. കൂലിവേല ചെയ്‌ത്, മുഷിഞ്ഞ ലുങ്കിയുടുത്ത്, പച്ചക്കറിയും മത്തിയും വാങ്ങികൊണ്ടുവരുന്ന മമ്മിക്കയാണ് നാട്ടുകാരുടെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാൽ കോട്ടും സൂട്ടും അണിഞ്ഞു കയ്യിൽ ഐ.പാഡുമായിരിക്കുന്ന മമ്മിക്കയെ കണ്ട് നാട്ടുകാർ ആദ്യം ഞെട്ടി പിന്നെ ഫേസ്ബുക്കിലെ കാഴ്ചക്കാരും.

ഒരു സ്ഥാപനത്തിൻറെ അണിയറ പ്രവർത്തകർ മമ്മിക്കയെ അവരുടെ പരസ്യത്തിനായി  മോഡലാക്കുകയായിരുന്നു.  നാട്ടുകാരുടെ ഇടയിൽ പ്രിയങ്കരനായ മമ്മിക്കയുടെ ചിത്രമെടുത്ത് മുൻപ് ഈ സ്ഥാപനക്കാർ ഫേസ്ബുക്കിൽ കൊടുത്തിരുന്നു. നടൻ വിനായകുമായി ഏറെ സാമ്യമുള്ള ആ ഫോട്ടോയ്ക്ക് മികച്ച പ്രതികരണമാണ് മമ്മിക്കയ്‌ക്ക് അന്ന് ലഭിച്ചിരുന്നത്. ഇതാണ് മമ്മിക്കയെ ഒരു പരസ്യത്തിന്റെ ഫോട്ടോഷൂട്ടിനായി സമീപിക്കാൻ പ്രേരിപ്പിച്ചത്.    

ഒരു വെഡിങ് സൂട്ട് സ്ഥാപനത്തിൻറെ പരസ്യത്തിനു വേണ്ടിയാണ് 60 വയസ്സുള്ള മമ്മിക്ക മോഡലായി മാറിയത്. ഇതിൻറെ പോസ്റ്റുകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തപ്പോൾ  ലക്ഷകണക്കിന് ആളുകളാണ് കാഴ്ചക്കാരായി മാറിയത്. ഒരു മില്യൺ ആളുകളാണ് ഈ വീഡിയോകൾ കണ്ടിരിക്കുന്നത്. ഫോട്ടോഷൂട്ട് ഹിറ്റായപ്പോൾ കൂലിപ്പണിയുടെ കൂടെ ഇനി അൽപം ഫോട്ടോഷൂട്ട് കൂടി ചെയ്യാനാണ്  മമ്മുക്കയുടെ തീരുമാനം.

A 60-year-old daily wage labourer from Kerala is making waves online with his swish makeover. Mammikka, who belongs to Kerala's Kozhikode district, traded his faded lungi and shirt for a suit and sunglasses while posing for a local brand. Pics from the photo shoot, captured by photographer Shareek Vayalil, have gone viral online, with thousands of people complimenting the newly-minted model.

Mammikka owes his newfound fame to photographer Shareek Vayalil. Shareek had taken a photo of Mammikka and posted it on his Facebook page earlier. The photo went viral for the labourer's resemblance to actor Vinayakan.

English Summary: This 60-year-old Kerala labourer turns model; see viral photo
Published on: 15 February 2022, 06:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now