Updated on: 2 October, 2021 7:29 PM IST
This bank offers 6.75% interest on savings accounts

നിത്യജീവിതത്തിൽ പലതരം ചിലവുകൾ നമുക്ക് വരാറുണ്ട്. വീട്ടു ചിലവുകള്‍, വാഹനത്തിന്റെ ഇന്ധനത്തിനായുള്ള ചിലവ്, പെട്ടെന്ന് നമുക്ക് മുന്നിലെത്തുന്ന പലവിധ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം അതിലുൾപ്പെടുന്നു. അതിനെല്ലാമുള്ള പണം നമ്മൾ സേവിംഗ്‌സ് അക്കൗണ്ടിൽ ഡിപ്പോസിറ്റ് ചെയ്‌തു വെയ്ക്കുകയാണ് പതിവ്.  ആവശ്യമുള്ളപ്പോൾ എടുക്കുകയും ചെയ്യാമല്ലോ. അതായത് നമുക്കാവശ്യമായ തുക അപ്പോള്‍ തന്നെ കൈകളിലെത്തും. അതിനെ നമുക്ക് ലിക്വിഡിറ്റി എന്ന് പറയാം.

അതായത് ലിക്വിഡിറ്റി എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്, നമുക്ക് എപ്പോഴാണോ പണം ആവശ്യമായി വരുന്നത്, തത്സമയോ അല്ലെങ്കില്‍ അതിന് സമാനമായോ ഒട്ടും വൈകാതെ നമ്മുടെ കൈകളില്‍ പണമെത്തുന്ന സംവിധാനമാണത്.

അത് പണത്തിന്റെ രൂപത്തിലാകാം, എടിഎം സൗകര്യമോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അല്ലെങ്കില്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയുള്ള പെയ്‌മെന്റ് സൗകര്യമോ ആകാം. ഇനി ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനമോ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് സേവനമോ ആകാം. ഏത് രീതിയില്‍ ആയാലും ഇന്‍സ്റ്റന്റായി തുക ലഭ്യമാകണം എന്ന് മാത്രം.

പലിശ നിരക്കുകള്‍ കുറഞ്ഞു കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പുതിയ സ്വകാര്യ ബാങ്കുകള്‍ രാജ്യത്തെ മുന്‍നിര ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഉപയോക്താക്കളുടെ സേവിംഗ്‌സ് അക്കൗണ്ടിന് മേല്‍ 6.75 ശതമാനം പലിശ നിരക്ക് ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ മേഖലാ ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഡിസിബി ബാങ്ക് നല്‍കുന്നത്. നിലവിലെ താഴ്ന്ന ആദായ അനുപാതം മറികടക്കുന്നതിനായി ഡിസിബി സേവിംഗ്‌സ് അക്കൗണ്ട് 2.75 ശതമാനം മുതല്‍ 6.75 ശതമാനം വരെയുള്ള പലിശ നിരക്കുകളാണ് അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കുന്നത്. 10 കോടിയും അതിനു മുകളിലും വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഈ പലിശ നിരക്ക് ബാധകമാണ്.

ഡിസിബി ബാങ്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്‌സ് അക്കൗണ്ടിലെ ഈ ഉയര്‍ന്ന പലിശ നിരക്കിലൂടെ ഭാവിയിലേക്കായി കൂടുതല്‍ തുക സമ്പാദിക്കുവാനും കൂടാതെ കൈയ്യില്‍ കൂടുതല്‍ ചിലവഴിക്കല്‍ തുക വര്‍ധിപ്പിക്കുവാനും ഉപയോക്താവിന് സാധിക്കും. അതേ സമയം ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്.

ഇപ്പോള്‍ ഏഴ് ദിവസം മുതല്‍ 90 ദിവസങ്ങള്‍ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.35 ശതമാനം മുതലാണ് പലിശ ഡിസിബി ബാങ്ക് നല്‍കുന്നത്. 91 ദിവസം മുതല്‍ ആറ് മാസത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.05 ശതമാനവും ആറ് മാസം മുതല്‍ 12 മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 5.45 ശതമാനവും പലിശ ലഭിക്കും.

ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് നിലവില്‍ 5.55 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് ബാങ്ക് നല്‍കുന്ന പരമാവധി പലിശ 6.65 ശതമാനം വരെയാണ്. 60 മാസം മുതല്‍ 120 മാസം വരെയുള്ള മുതിര്‍ന്ന പൗരന്‍മാരുടെ നിക്ഷേപങ്ങള്‍ക്കാണിത്.

English Summary: This bank offers 6.75% interest on savings accounts, better than SBI, HDFC Bank
Published on: 02 October 2021, 07:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now