അധിക മുതൽ മുടക്കില്ലാത്ത എളുപ്പത്തിൽ ആരംഭിച്ച് ലാഭം നേടാൻ സാധിക്കുന്ന ഒരു കൃഷിയാണ് അലങ്കാര മത്സ്യകൃഷി. വെറുതെയിരിക്കുന്ന സമയത്ത് സ്ത്രീകൾക്കുപോലും ഇത് ആരംഭിച്ച് മികച്ച വരുമാനം നേടാം. പക്ഷെ പൂര്‍ണ്ണ താൽപ്പര്യത്തോട് കൂടി മാത്രമേ ഈ രംഗത്തേക്ക് ഇറങ്ങാവൂ. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ മത്സ്യകൃഷി പരാജയമായിരിക്കും. മത്സ്യങ്ങൾ വിൽക്കുന്നതിനൊപ്പം ഫിഷ് ടാങ്കുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ വിൽപ്പനയിലൂടെയും വരുമാനം നേടാം. ശുദ്ധജല ലഭ്യത ഉണ്ടെങ്കിൽ എവിടെയും മത്സ്യകൃഷി തുടങ്ങുകയും ചെയ്യാം.
ഗപ്പികള്‍ക്ക് പ്രാധാന്യം നല്‍കി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്. ഒരേ കുടുംബത്തില്‍പ്പെട്ട ആണ്‍, പെണ്‍ മത്സ്യങ്ങളെ ഒന്നിച്ചു വളര്‍ത്തരുത്. ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഗപ്പികള്‍ ഇണചേര്‍ന്നു അടുത്ത തലമുറയ്ക്ക് അവയുടെ ഗുണവും നിറവും നഷ്ടപ്പെട്ടും. ഇത് അലങ്കാര മല്‍സ്യങ്ങളുടെ കൂട്ടത്തില്‍ ഗപ്പികളുടെ മാത്രം സ്വഭാവ സവിശേഷതമായാണ്.
ബന്ധപ്പെട്ട വാർത്തകൾ: അലങ്കാരത്തിനും വരുമാനത്തിനും "ഗപ്പി"
അലങ്കാരമത്സ്യങ്ങളുടെ പ്രജനനം നടന്നു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിവരുന്ന ഭക്ഷണമാണ് ഇന്‍ഫ്യൂസോറിയ. ഇലകളും മറ്റും അഴുകിയുണ്ടാകുന്ന സത്ത്. ഒരു വലിയ പാത്രത്തില്‍ കാബേജിന്റെ തൊലിയോ മറ്റോ ഇട്ട് വെള്ളമൊഴിച്ച്, അല്പം വിനാഗിരികൂടി ഒഴിച്ചു വച്ചാല്‍ അളിഞ്ഞ് ഈ പറഞ്ഞ ഇന്‍ഫ്യൂസോറിയ ഉണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ: മത്സ്യങ്ങളെ പ്രജനനകാലത്ത് പിടിച്ചെടുക്കുന്നതിന് നിയന്ത്രണം
വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം തുടക്കക്കാർക്ക് ഗോൾഡ് ഫിഷ് ആണ് മികച്ച ഇനം. ഇതിലെ അനുഭവ പരിജ്ഞാനവും ലാഭകരമായ പുരോഗതിയും വിലയിരുത്തിയിട്ടുവേണം അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ. അങ്ങനെയെങ്കിൽ വിജയം ഉറപ്പ്. രണ്ടാമത്തെ ഘട്ടത്തിൽ കമ്പോളത്തിൽ വിപണനസാദ്ധ്യത ഏറെയുള്ള ഇനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ ചെയ്താൽ രണ്ടോമൂന്നോ മാസംകൊണ്ട് മുടക്കിയതിന്റെ ഇരട്ടിത്തുക കൈയിലെത്തും. ഈ ഘട്ടത്തിൽ ഫിഷ് ടാങ്ക്പോലുള്ള അനുബന്ധ ഉപകരണങ്ങളുടെ വിപണനവും തുടങ്ങാം.
ബന്ധപ്പെട്ട വാർത്തകൾ: അലങ്കാര മത്സ്യങ്ങള്‍ക്ക് ആല്‍ത്തറ മൂല