1. News

അലങ്കാര മത്സ്യങ്ങള്‍ക്ക് ആല്‍ത്തറ മൂല

അലങ്കാര മത്സ്യങ്ങള്‍ കണ്ടാല്‍ ആരായാലും ഒരു നിമിഷം നിന്നുപോകും. അത് മനസിന് നല്‍കുന്ന ഉന്മേഷം ഒന്നു വേറെതന്നെയെന്ന് പറയേണ്ടതില്ല. അത്തരമൊരു കാഴ്ചയാണ് നിത്യവും തിരുവനന്തപുരം വെളളയമ്പലം ആല്‍ത്തറയ്ക്കടുത്ത് മാനവീയം വീഥി അവസാനിക്കുന്നിടത്ത് നമ്മള്‍ കാണുന്നത്. പ്ലാസ്റ്റിക് കവറിലും കുപ്പിയിലും വിവിധയിനം അലങ്കാര മത്സ്യങ്ങള്‍ തോരണം ചാര്‍ത്തിയപോലെ കിടന്നു കളിക്കുന്നു. കൗതുകമുണര്‍ത്തുന്ന ഈ കാഴ്ച ഒരുക്കുന്നത് അശ്വിനും ഗൗതവും കൂടിയാണ്.

Ajith Kumar V R

അലങ്കാര മത്സ്യങ്ങള്‍ കണ്ടാല്‍ ആരായാലും ഒരു നിമിഷം നിന്നുപോകും. അത് മനസിന് നല്‍കുന്ന ഉന്മേഷം ഒന്നു വേറെതന്നെയെന്ന് പറയേണ്ടതില്ല. അത്തരമൊരു കാഴ്ചയാണ് നിത്യവും തിരുവനന്തപുരം വെളളയമ്പലം ആല്‍ത്തറയ്ക്കടുത്ത് മാനവീയം വീഥി അവസാനിക്കുന്നിടത്ത് നമ്മള്‍ കാണുന്നത്. പ്ലാസ്റ്റിക് കവറിലും കുപ്പിയിലും വിവിധയിനം അലങ്കാര മത്സ്യങ്ങള്‍ തോരണം ചാര്‍ത്തിയപോലെ കിടന്നു കളിക്കുന്നു. കൗതുകമുണര്‍ത്തുന്ന ഈ കാഴ്ച ഒരുക്കുന്നത് അശ്വിനും ഗൗതവും കൂടിയാണ്. മാറാനല്ലൂര്‍ ക്രൈസ്റ്റ് നഗര്‍ കോളേജില്‍ നിന്നും ബിസിഎ കഴിഞ്ഞ അശ്വിന്‍ ഇടപ്പഴഞ്ഞിയിലാണ് താമസം.അതേ കോളേജില്‍ നിന്നും ബിബിഎ കഴിഞ്ഞ ഗൗതം ആല്‍ത്തറ ലെയിനില്‍ താമസിക്കുന്നു. കോളേജ് ജീവിതം കഴിഞ്ഞുള്ള ഇടവേളയിലെ ചില്ലറ ചിലവിനുള്ള വരുമാനം ഇവരുണ്ടാക്കുന്നത് അലങ്കാര മത്സ്യങ്ങളുടെ വില്‍പ്പനയിലൂടെയാണ്. ശ്രീകാര്യം കുളത്തൂരുള്ള അക്വാ പ്ലാനറ്റില്‍ നിന്നുമാണ് ഇവര്‍ അലങ്കാര മത്സ്യങ്ങളെ വാങ്ങുന്നത്.

സുഹൃത്തുക്കള്‍ വളര്‍ത്തുന്ന ഗപ്പികളേയും വില്‍പ്പനയ്ക്കായി വയ്ക്കുന്നുണ്ട്. സ്വര്‍ണ്ണ മത്സ്യങ്ങള്‍, കാര്‍പ്,ഫൈറ്റര്‍, ഗപ്പി,ടിന്‍ ഫോയില്‍ ,ടൈഗര്‍, മോളീസ് എന്നിവയാണ് പ്രധാനമായും വില്‍പ്പന നടത്തുന്നത്. ആണ്‍ ഫൈറ്ററിനാണ് വില കൂടുതല്‍. ഒന്നിന് 150 രൂപ. പെണ്‍ ഫൈറ്ററിന് 60 രൂപയേയുള്ളു. മറ്റെല്ലാ മീനുകളും ജോടിയായാണ് വില്‍ക്കുന്നത്. ജോടിക്ക് 100 രൂപ. നൂറു കവര്‍ വരെ വിറ്റുപോയ ദിവസങ്ങളുണ്ടെന്ന് അശ്വിന്‍ പറഞ്ഞു. ശരാശരി 30-40 എണ്ണമെങ്കിലും ഒരു ദിവസം വില്‍പ്പന നടക്കും.

രാവിലെ പത്തു മണി മുതല്‍ വൈകിട്ട് ഇരുട്ടും വരെയാണ് കച്ചവടം. വൈകിട്ടാണ് തകൃതിയായ ബിസിനസ്. വളരെ സംതൃപ്തി നല്‍കുന്ന ഒരു തൊഴിലാണ് അലങ്കാര മത്സ്യ വില്‍പ്പനയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഇത്രയും ചലനാത്മകവും പോസിറ്റീവുമായ സാന്നിധ്യം അലങ്കാര മത്സ്യങ്ങള്‍ക്കല്ലാതെ മറ്റൊന്നിനുമില്ല എന്ന് മത്സ്യത്തെ കാണാനും വാങ്ങാനുമെത്തുന്ന ഉപഭോക്താക്കളും വിലയിരുത്തി. കുട്ടികളുടെ ഈ താത്പ്പര്യത്തെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി.

അലങ്കാര മത്സ്യങ്ങളെ വാങ്ങാന്‍ താത്പ്പര്യമുള്ളവര്‍ക്ക് അശ്വിനെ ബന്ധപ്പെടാവുന്നതാണ്. മൊബൈല്‍ -- 7012268839

fish at althara
English Summary: Ornamental fish at Althara

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds