Updated on: 4 December, 2020 11:20 PM IST
വാഹനങ്ങൾ കളർ കോഡ് അനുസരിച്ചു പെയിന്റിംഗ് നടത്തുകയും കുടിവെള്ളം /Drinking Water എന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യണം.


ജില്ലയിൽ ടാങ്കറുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്നവർ ഭക്ഷ്യ സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. നിബന്ധനകൾ പാലിക്കാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷ നിയമ പ്രകാരം കർശന നടപടികൾ സ്വീകരിക്കും.Ernakulam: The Assistant Commissioner of Food Safety said that those supplying drinking water in tankers in the district should ensure that they follow the food safety guidelines. Strict action will be taken against those who do not comply with the regulations under the Food Safety Act.

1. കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന എല്ലാ ടാങ്കറുകളും ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിന്ന് ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ എടുക്കുകയും അതിന്റെ പകർപ്പ് വാഹനത്തിൽ സൂക്ഷിക്കുകയും ചെയ്യണം.
2. നിയമനുസരണം ലൈസൻസ്, രജിസ്ട്രേഷൻ എടുത്ത കിണറുകളിൽ നിന്ന് മാത്രം കുടിവെള്ളം സംഭരിക്കണം.
3. വാഹനങ്ങൾ കളർ കോഡ് അനുസരിച്ചു പെയിന്റിംഗ് നടത്തുകയും കുടിവെള്ളം /Drinking Water എന്ന് വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്യണം.
4. കുടിവെള്ളം വിതരണം നടത്തുന്ന കിണർ ഉടമകൾ ആറു മാസത്തിൽ ഒരിക്കൽ വെള്ളം എൻ. എ. ബി. എൽ ലാബിൽ പരിശോധന നടത്തി പരിശോധന ഫലം വാഹനത്തിൽ സൂക്ഷിക്കണം.
5. നിശ്ചിത ഇടവേളകളിൽ കിണർ ക്ലോറിനേഷൻ നടത്തണം
6. ടാങ്കറുകളുടെ ഉൾവശം നിശ്ചിത ഇടവേളകളിൽ ഇ. പി. എൽ കോട്ടിങ് നടത്തണം

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇപിഎഫ് സബ്‍സിഡിയ്ക്ക് അര്‍ഹനായവരുടെ ശമ്പളം കൂടും

English Summary: Those who supply drinking water in drinking water tankers must comply with food safety guidelines.
Published on: 01 December 2020, 08:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now