● പഞ്ചാബിൽ മാത്രം 36000 കമ്മീഷൻ ഏജന്റുമാർ ഉണ്ട്.
● ഈ 36000 പേർക്ക് കഴിഞ്ഞ വർഷം സർക്കാരിൽ നിന്ന് കമ്മീഷൻ ഫീസായി മാത്രം കിട്ടിയത് 1600 കോടിയോളം ആണ്. അതായത് ശരാശരി ഒരു ഏജന്റിന് 4.5 ലക്ഷം രൂപ.
● ഇതിന് പുറമേ പലിശക്ക് കൊടുപ്പ്, മറിച്ചു വിൽപന എന്നിങ്ങനെ മറ്റു പല വരുമാനവും മണ്ഡിയെ ചുറ്റിപ്പറ്റി ഇവർക്കുണ്ട്. ഇവർ കർഷകർക്ക് പലിശക്ക് കൊടുക്കുന്ന ഏറ്റവും ചുരുങ്ങിയ പലിശനിരക്ക് പ്രതിമാസം 1.5% ആണ്. അതായത് വർഷം 18%. ഈ ഉയർന്ന റിട്ടേൺ മൂലം മിക്കവാറും രാഷ്ട്രീയക്കാരുടെയും വലിയ കള്ളപ്പണ നിക്ഷേപം ഈ ഇടനിലക്കാരുടെ കയ്യിലുണ്ട്.
● ഇപ്രകാരം ഈ കമ്മീഷൻ ഏജന്റുമാർ ആധുനിക ജമീന്ദാർമാർ/ഭൂസ്വാമികൾ ആയി വിലസുന്നു. സകല സാധാരണ കർഷകരുടെയും നേരിട്ടുള്ള നിയന്ത്രണം ഇവർക്കുണ്ട്. കാരണം ഒരുമാതിരി എല്ലാ കർഷകരും വിത്തും വളവും മുതൽ കൂലിക്കുള്ള പണം വരെ ഇവരിൽ നിന്ന് കടം കൊണ്ടവരായിരിക്കും.
● നോട്ട് നിരോധന സമയത്ത് ഈ ഏജന്റുമാർ തങ്ങളുടെ പക്കൽ ഉള്ള രാഷ്ട്രീയകക്ഷികളുടെ കള്ളപ്പണം നാട്ടിലെ കർഷകർ വായ്പ തിരിച്ചടച്ചതായി കണക്കെഴുതിയുണ്ടാക്കി. തുടർന്ന് കർഷകർക്ക് 2 വർഷത്തെ ലളിതമായ തവണ വ്യവസ്ഥയിൽ തിരിച്ചടക്കാൻ ഉള്ള അവസരവും നൽകി. ഇവിടെ 2 കൊല്ലം കൊണ്ട് ചെറിയ തവണകളായി അടക്കാം എന്നേ ഉള്ളൂ. പലിശ അതുപോലെ തന്നെ. അതായത് ആ കള്ളപ്പണം വെളുപ്പിക്കുകയും ചെയ്തു, ഒപ്പം 2 കൊല്ലത്തെ 18% വീതം പലിശയും വാങ്ങി കീശയിൽ വെച്ചു.
● പഞ്ചാബിൽ ഏറ്റവും കൂടുതൽ തോക്കുകൾ കൈവശം വെച്ചിട്ടുള്ളത് ഈ ഏജന്റുമാർ ആണ്. ഏറ്റവും കൂടുതൽ ഭൂസ്വത്തും ഇവരുടെ പക്കൽ തന്നെ. അതിൽ നല്ലൊരു പങ്കും വായ്പ തിരിച്ചടക്കാനാവാത്ത കർഷകരുടെ വസ്തു പിടിച്ചെടുത്തതും ആണ്.
● വിദേശ കുടിയേറ്റം, പ്രത്യേകിച്ച് കാനഡയിലേക്ക്, പഞ്ചാബിൽ വ്യാപകമാണല്ലോ. അത്തരം പ്രവാസികളുടെ ഭൂമി ഈ ഏജന്റുമാർ ആണ് കൈകാര്യം ചെയ്യുക. ഉടമസ്ഥർക്ക് ഒരു ചെറിയ ശതമാനം ലാഭവിഹിതം നൽകും. ഏജന്റുമാർ ഏറ്റെടുക്കാൻ വന്നാൽ ഉടമസ്ഥർക്ക് തങ്ങൾ കൊടുക്കുന്നില്ല എന്നു പറയാനൊന്നും കഴിയില്ല. ഇവരങ്ങ് എടുത്തു കൃഷി ഇറക്കും.
● ഈ ഏജന്റുമാർ ആണ് ഗുരുദ്വാരകളുടെ പ്രധാന ഫണ്ടിങ് സ്രോതസ്സ്. ഗുരുദ്വാരകൾ നിഹാങ്ങുകളുടെ നിയന്ത്രണത്തിൽ ആയതിനാൽ ഏജന്റുമാർക്ക് നിഹാങ്ങുകളിലും വ്യക്തമായ സ്വാധീനമുണ്ട്. നിഹാങ്ങുകൾ സമരവേദിയിൽ എത്തിയതായി ഈയിടെ വാർത്ത കണ്ടിരുന്നല്ലോ.
● പഞ്ചാബിലെ മൈഗ്രെഷനുകളിലും ഈ ഏജന്റുമാർക്ക് വ്യക്തമായ സ്വാധീനം ഉണ്ട്. ഇവർക്കും ഇവരുടെ NRI നെറ്റ്വർക്കിനും ഗുരുദ്വാരകളുടെ മേലുള്ള നിയന്ത്രണം മൂലം നാട്ടിൽ നിന്ന് ആര് കാനഡയിലോ UKലോ പോകണം എന്ന് തത്വത്തിൽ അപ്രൂവ് ചെയ്യുന്നത് ഇവരാണ്. അക്ഷരാർത്ഥത്തിൽ ഇവർ നാട്ടിലെ പ്ളേസ്മെന്റ് ഏജൻസി കൂടിയാണ്. വിദേശത്ത് പോയവർക്ക് ഇവരോടുള്ള കമ്മിറ്റ്‌മെന്റ് മുതലെടുത്ത് പിന്നീടും അവരെ ഇവർക്ക് ഗുരുദ്വാരകൾ വഴി സ്വാധീനം ചെലുത്താനും നിയന്ത്രിക്കാനും കഴിയുന്നു.
● നിലവിൽ APMC ഏജന്റുമാർ എന്ന സ്ഥാനം ഇവരെ നാട്ടിലെ മിക്കവാറും വ്യാപാരങ്ങളുടെയും സകല തലത്തിലും നിർണായകമായ സ്വാധീനശക്തിയാക്കുന്നു. ഇതുവഴി വിപണി നിയന്ത്രിക്കാനും മറ്റ് ആദായ മാർഗങ്ങൾ തുറന്നെടുക്കാനും കഴിയുന്നു.
● എന്നാൽ കാർഷിക ബിൽ വന്നതോടെ കർഷകർക്ക് ഇവരെ ആശ്രയിക്കാതെ നേരിട്ട് അവശ്യക്കാരുമായി ഇടപാട് നടത്താം എന്ന സ്ഥിതി വന്നു. അതോടെ ഇവരുടെ സുരക്ഷിതമായ പ്രാഥമിക വരുമാനം (1600Cr last year) വലിയ തോതിൽ ഇടിയും എന്നും തുടർന്ന് തങ്ങളുടെ മറ്റ് വരുമാന സ്രോതസ്സുകളെയും സർവ്വോപരി കർഷകരിൽ ഇവർക്കുള്ള നിർണ്ണായകമായ നിയന്ത്രണവും അസ്തമിക്കും എന്നും തിരിച്ചറിയുന്നു. ഇനി മുതൽ ഈ ഏജന്റുമാർക്ക് മത്സരാധിഷ്ഠിത വിപണിയിൽ വിയർത്ത് പണിയെടുക്കേണ്ടി വരും. ആദ്യത്തെ പോലുള്ള കൊള്ളലാഭം കിട്ടുകയും ഇല്ല.
● രണ്ടാമതായി, മുൻപ് കൊണ്ട്രാക്റ്റ് ഫാമിങ്ങിൽ കർഷകനും ആയി കരാർ വെക്കുമ്പോൾ അതിൽ ഈ apmc ഏജന്റുമാർക്ക് ഒരു റോൾ ഉണ്ടായിരുന്നു. ഇപ്പോൾ അതും നിർത്തലാക്കി. അതോടെ വിത്തുകളും വളങ്ങളും മുതൽ ചെറു വായ്പകൾ വരെ പല വഴിക്ക് കർഷകരെ പിഴിയാനുള്ള വഴിയും അടഞ്ഞു. കാരണം ഇതെല്ലാം ഇനി കൊണ്ട്രാക്റ്റ് കൊടുക്കുന്ന കമ്പനി നൽകും. കമ്പനി ചൂഷണം ചെയ്യുമോ എന്ന സംശയം സ്വാഭാവികമാണ്. എന്നാൽ കരാർ ഉറപ്പിച്ച വിലയിൽ നിന്ന് പിന്നീട് പിൻവാങ്ങാനോ, വിളവ് മോശമായാൽ കർഷകന്റെ ഭൂമി കണ്ടുകെട്ടി മുതലാക്കാനോ കഴിയില്ല.
● മൂന്നാമത്, ഏജന്റുമാർക്ക് ഇവിടങ്ങളിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണ്ടായിരുന്ന നിർണ്ണായക സ്വാധീനം ആണ്. സകല കർഷകരും ഇവരുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ആയിരുന്നതിനാൽ ഒരൊറ്റ ഭൂമി വില്പനയോ, പാട്ടകൃഷിയോ ഒന്നും തന്നെ ഇവരുടെ അപ്രൂവൽ കൂടാതെ നടക്കില്ലായിരുന്നു. NRI പഞ്ചാബികളുടെ ഭൂമികൾ അത്രയും ഈ ഏജന്റുമാരുടെ കൈവശം ആയിരുന്നു. എന്നാൽ ഇവരുടെ അപ്രമാദിത്വം ഇല്ലാതാവുന്നതോടെ uber, oyo പോലെയുള്ള അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമുകൾ വഴി ഇത്തരം ഇടപാടുകൾ നടത്താൻ ഉള്ള വഴികൾ ആണ് തുറക്കപ്പെട്ടത്. അധികം വൈകാതെ അത്തരം ആപ്പുകൾ ലോഞ്ച് ചെയ്യപ്പെടുകയും ഇടപാടുകൾ പൂർണമായും സ്വാതന്ത്രമാവുകയും ചെയ്യും.
● എന്നു കരുതി APMC ഏജന്റുമാർ പൂർണ്ണമായും ഒഴിവാകും എന്നല്ല. ഏതൊരു അഗ്രഗേറ്റർ പ്ലാറ്ഫോമിനും ഉള്ളതിനേക്കാൾ മികച്ച ഡീറ്റെയിൽഡ് ഡാറ്റാബേസ് ഇവരുടെ കൈവശം കാണും. അതു വെച്ച് ഇനിയും അവർക്ക് പ്രവർത്തിക്കാം. അതിൽ യാതൊരു തെറ്റും ഇല്ല. എന്നാൽ ഇത്ര കാലം ഇവരുടെ മുന്നിൽ ചെന്ന് നിസ്സഹായരായി വണങ്ങി നിൽക്കുന്ന കർഷകർ ഇനിയങ്ങോട്ട് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ തുടങ്ങും. ഏജന്റുമാർക്ക് ഇനി തങ്ങളുടെ ഡാറ്റാബേസ് ഉപയോഗിച്ച് കാശുണ്ടാക്കണേൽ മറ്റ് പലരും ആയി മത്സരിച്ചു പണിയെടുക്കേണ്ടി വരും എന്നു ചുരുക്കം.
● ചുരുക്കിപ്പറഞ്ഞാൽ ഇപ്പോഴും മാന്യമായി പണിയെടുത്ത് ജീവിക്കാൻ ഏജന്റുമാർക്ക് കഴിയും. എന്നാൽ അവർക്ക് പഴയ പോലെ ഇരുന്ന് സമ്പാദിക്കണം. അതിനാൽ അവർ ഒച്ചപ്പാട് തുടങ്ങി. ആദ്യം മണ്ഡികളിലെ കയറ്റിറക്ക് തൊഴിലാളികളെ തൊഴിൽ നഷ്ടപ്പെടും എന്നു പറഞ്ഞ് ഇളക്കി വിട്ടു. മൂന്ന് ലക്ഷത്തോളം പേര് ആണ് പഞ്ചാബിൽ മാത്രം ഉള്ള മണ്ഡി കയറ്റിറക്ക് തൊഴിലാളികൾ. അപ്പോൾ ഏജന്റുമാരും ഈ തൊഴിലാളികളും കൂടി 3.5 ലക്ഷത്തോളം പേരുടെ പ്രക്ഷോഭം ആയി.
● കാല് വെക്കാൻ ഭൂമിയില്ലാതെ ഉഴറുന്ന കോണ്ഗ്രസ് സ്വാഭാവികമായി ഏജന്റുമാരുടെ ആരോപണങ്ങൾ ഏറ്റു പാടാൻ തുടങ്ങി
● മിക്ക APMCകളും അകാലിദളിന്റെ നിയന്ത്രണത്തിൽ ആയത് കൊണ്ടും അവരുടെ ഫണ്ടിങ്ങും വോട്ട് ബാങ്കും ഈ മണ്ഡി സിസ്റ്റവുമായി അത്രമേൽ ആശ്രിതമായത് കൊണ്ടും നിയമം ഡ്രാഫ്റ്റ് ചെയ്യുമ്പോൾ ഒന്നും മിണ്ടാതിരുന്ന അവർക്ക് അവർക്ക് പിന്നീട് വിയോജിക്കാതെ തരമില്ല എന്നു വന്നു
● ഈ ഏജന്റുമാർ ആണ് ഗുരുദ്വാരകളുടെ ഏറ്റവും വലിയ പണസ്രോതസ്സ് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. ഈ സ്വാധീനം അവർ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ഗുരുദ്വാരകൾ രംഗത്ത് ഇറങ്ങുകയും സിഖ് സമുദായത്തെ ആകെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയും ചെയ്തു. അവിടം മുതലാണ് കർഷക സമരം എന്ന രീതിയിൽ പ്രചരണം വരുന്നത്.
● അത്യാവശ്യം വിദ്യാഭ്യാസമുള്ള കർഷകർ തുടക്കത്തിൽ കാര്യമായി ഇടപെടാതെ മാറി നിന്നു. നിരക്ഷരരായ കർഷകർ തുടക്കം മുതലേ ഈ ഓളത്തിനൊപ്പം ഒഴുകി തുടങ്ങിയിരുന്നു. കറന്റിനും വളത്തിനും സബ്‌സിഡികൾ കിട്ടില്ല, അംബാനി വന്ന് ഭൂമി തട്ടിയെടുക്കും തുടങ്ങിയ കഥകളാൽ ഭയപ്പെടുത്തി കൂടെ നിർത്തിയവരായിരുന്നു കൂടുതലും
● ഇപ്രകാരം പ്രക്ഷോഭം തുടങ്ങി വെച്ചതോടെ ഗുരുദ്വാരകൾ, നേരത്തെ സൂചിപ്പിച്ച, അവരുടെ NRI പഞ്ചാബികളിൽ ഉള്ള നിയന്ത്രണം ഉപയോഗപ്പെടുത്താൻ ആരംഭിച്ചു. ആ ശ്രമത്തിന് കാനഡയിലും മറ്റും ഉള്ള, ഒരവസരത്തിന് കാത്തു നിന്നിരുന്ന ഖാലിസ്ഥാനികളിൽ നിന്ന് അകമഴിഞ്ഞ പിന്തുണയും ലഭിച്ചു. അതോടെ വൻ ഫണ്ടിങ് ക്യാമ്പയിന് തുടക്കമായി
● നാട്ടിലുള്ള ഈ 36000 ഏജന്റുമാർക്ക് മാത്രം ഏറ്റവും കുറഞ്ഞത് 2 ലക്ഷം വീതം സംഭാവന നൽകാൻ ആയിരുന്നുവത്രേ നിർദ്ദേശം. സാമ്പത്തികമായി കൂടുതൽ മെച്ചപ്പെട്ടവർ കൂടുതലും നൽകി. കോടികൾ നൽകിയവർ വരെയുണ്ട് എന്നും കേൾക്കുന്നു. 2 ലക്ഷം എന്നു കണക്കാക്കിയാൽ തന്നെ സ്വരൂപിക്കപ്പെട്ടത് ഏറ്റവും കുറഞ്ഞത് 700-720 കോടിയാണ്! കൂടുതൽ നല്കിയവരുടെ കണക്ക് കൂടി എടുത്താൽ ഒരുപക്ഷേ 1000 കോടി വരെ കാണും. വിദേശത്ത് നിന്നുള്ള ഫണ്ട് കൂടി കണക്കാക്കിയാൽ 1000 കോടിക്കു വളരെ വളരെ മുകളിൽ പോവും. 6 മാസത്തേക്ക് ഉള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട് എന്നു ചുമ്മാ പറഞ്ഞതല്ല.
● എന്നാൽ അപ്പോഴും സമരമുഖത്തെ സാന്നിധ്യം അത്രയും ഈ ഏജന്റുമാരും, അല്പം നിരക്ഷരരായ ലോക്കൽ കർഷകരും, ഗുരുദ്വാര വളണ്ടിയർമാരും പിന്നെ മണ്ടികളിലെ കയറ്റിറക്ക് തൊഴിലാളികളും ആയിരുന്നു. അതിനാൽ തന്നെ അതിനെ ഒരു കർഷക സമരം ആയി പ്രസന്റ് ചെയ്യാൻ കഴിയില്ലായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ BKU പോലെ ഏതാനും കർഷക യൂണിയനുകളുടെ പ്രത്യക്ഷമായ പിന്തുണ ഉറപ്പാക്കപ്പെട്ടു. ഏതാനും മാസങ്ങൾ മുൻപ് വരെ ഈ ബില്ലിലെ അതേ നിയമങ്ങൾക്ക് വേണ്ടി പ്രക്ഷോഭം നടത്തിയിരുന്ന യൂണിയനുകൾ മലക്കം മറിയുന്നത് ഇതോടു കൂടി ആണ്. ആയിരക്കണക്കിന് കോടികൾ ആണല്ലോ വന്നു കിടക്കുന്നത്. അനായാസം നടത്താവുന്ന കാര്യം.
● കർഷക ബില്ലിന്റെ ഗുണഫലങ്ങൾ കിട്ടാൻ അൽപം സമയം എടുക്കുമല്ലോ. ഇപ്പോൾ പാടത്ത് നിൽക്കുന്ന വിളവ് കാശാക്കാൻ കർഷകർക്ക് ഈ ഏജന്റുമാരുടെ സഹായം കൂടിയേ തീരൂ. ഈ കുറഞ്ഞ സമയത്തിൽ ആവശ്യക്കാരെ തേടിപ്പിടിക്കാനുള്ള സമയവും കഴിവും എല്ലാവർക്കും കാണില്ലല്ലോ. ആ ബ്ളാക്ക്മെയിലിങ് വെച്ച് ബാക്കി അഭ്യസ്ത വിദ്യരായ കർഷകരെയും കൂടെ നിർത്താനോ, ചുരുങ്ങിയ പക്ഷം അനുകൂലമായി ശബ്ദിക്കാതാക്കാനോ കഴിഞ്ഞു.
● കാനഡയിൽ നിന്നും മറ്റും വിന്റർ ഹോളിഡേയ്ക്ക് വന്ന തീവ്ര സിഖുകാർ ബെൻസും കൊണ്ട് സമരമുഖത്തേക്ക് വന്നു.
● ഇത്രയും പണം ഒഴുകുന്ന ഈ ആക്ടിവിറ്റിയിൽ വന്നു പെട്ടവർക്ക് അതോടെ അതൊരു പിക്നിക് സ്പോട്ട് ആയി. മസാജ് ബൂത്തുകളും, ലൈവ് DJയും, ബിഗ് സ്‌ക്രീൻ സിനിമയും, മൾട്ടി ജിമ്മുകളും മുതൽ സൗജന്യ സൂപ്പർ മാർക്കറ്റ് വരെയുള്ള സൗകര്യങ്ങൾ ഞൊടിയിടയിൽ സഘടിപ്പിക്കപ്പെട്ടു.
● ഇതിനു പുറമേ അത്യാവശ്യം ചില്ലറയും തടയുന്നത് കൊണ്ട് പലർക്കും തങ്ങളുടെ ശൈത്യകാല വിളകൾ വിളവെടുക്കാൻ നാട്ടിൽ പോയില്ലേലും വിഷയമല്ല എന്ന സ്ഥിതി വന്നു.
● AAPയും ഇടതരും ഉൾപ്പടെ സകല പ്രതിപക്ഷ കക്ഷികളും ഇതോടെ പൂർവ്വാധികം ശക്തിയോടെ ഈ പ്രക്ഷോഭകാരികളുടെ ആരോപണങ്ങൾ ഏറ്റു പാടാൻ തുടങ്ങി
● ഇപ്പോഴും "ബിൽ പിൻവലിക്കണം" എന്നല്ലാതെ എന്തിന് പിൻവലിക്കണം എന്നതിന് വ്യക്തവും കൃത്യവും ആയ ഒരു വിശദീകരണം ഇല്ലാതെ ആണ് പ്രക്ഷോഭം മുന്നോട്ട് പോകുന്നത്. ആ വിശദീകരണം അത്ര എളുപ്പവും അല്ല. കാരണം ആദ്യമേ ബിൽ പിൻവലിക്കുക എന്ന ഒരു തീരുമാനം മുന്നോട്ട് വെച്ചത് കൊണ്ട് ഇനി പുറകോട്ട് ചിന്തിച്ച് അതിനുള്ള കാരണങ്ങൾ പടച്ചുണ്ടാക്കണമല്ലോ. ആ കാരണങ്ങൾ ഒരേ സമയം ഏജന്റുമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ആവണം, കർഷകരുടെ ഗുണത്തിന് വേണ്ടി എന്നു തോന്നിപ്പിക്കുന്നതും ആവണം. വലിയ പാടാണ്
● എന്നാൽ അല്പസ്വല്പം ഹരിയാനക്കാരുടെ സാന്നിധ്യം ഒഴിച്ചു നിർത്തിയാൽ രാജ്യത്താകെ ബാധകമായ ബില്ലിനോട് പഞ്ചാബികൾക്ക് മാത്രം എന്താണിത്ര വിരോധം എന്ന ചോദ്യം പലയിടത്ത് നിന്നും ഉയരാൻ തുടങ്ങി. ആ ചോദ്യം നേരെ ഇടനിലക്കാരിലേക്ക് എത്തും എന്നു തിരിച്ചറിഞ്ഞ അവർ വീണ്ടും ഗുരുദ്വാരകളെ ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ നാനാഭാഗത്ത് ജോലിസംബന്ധമായും മറ്റും ഉള്ള സിഖുകാരുടെ സ്വാധീനം ഉപയോഗപ്പെടുത്തി അതത് സംസ്ഥാനങ്ങളിൽ നിന്നും പല സംഘടനകളെ കൊണ്ട് സമരത്തെ പിന്തുണക്കുന്ന പ്രസ്താവനകളും, സമരത്തിൽ ചേരാൻ ആയിരങ്ങൾ ഇന്ന് തിരിക്കും, നാളെ തിരിക്കും എന്ന പ്രഖ്യാപനങ്ങളും നടത്തി. എന്നാൽ അതെല്ലാം അതാത് സംസ്ഥാനത്തെ ഫോട്ടോ ഷൂട്ടുകളും ചെറു പ്രകടനങ്ങളും ആയി ഒതുങ്ങി. അതാത് സംസ്ഥാനത്തു നിന്നും ആരംഭിക്കുന്ന വാർത്തകൾ അല്ലാതെ ഇതൊന്നും ഡൽഹിയിൽ എത്തിയ വാർത്തകൾ ഇന്നോളം കണ്ടിട്ടില്ല. രണ്ട് ദിവസം മുൻപ് കേരളത്തിൽ നിന്ന് 16000 കിലോ പൈനാപ്പിൾ സമരക്കാർക്ക് എന്നും പറഞ്ഞു ഫ്ലാഗ് ഓഫ് ചെയ്തു വിടുന്ന ഫോട്ടോ പ്രചരിക്കുന്നുണ്ട്. ഇതെങ്കിലും അവിടെ എത്തുന്നുണ്ടോ എന്നു നോക്കാം.
● ഇതോടെ ഈ സ്റ്റേജിലും എന്തിനാണ് ബിൽ പിൻവലിക്കുന്നത് എന്നതിന് കൃത്യമായ വിശദീകരണം ഇല്ലാതെ ഉഴരുന്നതിന് പുറമെ പഞ്ചാബ് കേന്ദ്രീകൃതമായ പ്രക്ഷോഭം എന്ന ലേബലും മായ്ച്ചു കളയാൻ പ്രക്ഷോഭകർ പരാജയപ്പെട്ടു. മാത്രമല്ല പഞ്ചാബിലെ APMC സിസ്റ്റവും ബന്ധപ്പെട്ട ഇടപാടുകളും അത്രയേറെ ചർച്ചയായ സ്ഥിതിക്ക്, നിലവിലെ സ്ഥിതിയിൽ അഥവാ ബിൽ പിൻവലിക്കപ്പെട്ടാലും പഞ്ചാബിലെ മണ്ഡികളും ഏജന്റുമാരും കേന്ദ്ര ഏജൻസികളുടെ സ്ക്രൂട്ടിണി നേരിടേണ്ടി വരും എന്ന സ്ഥിതി സംജാതമായി.
● അതോടെ മുനയൊടിഞ്ഞ സമരം എല്ലാ തരം വിളകൾക്കും, എല്ലാ കാർഷിക ഉത്പന്നങ്ങൾക്കും ബിൽ ബാധകമാക്കണം, സകല ഉത്പന്നങ്ങൾക്കും താങ്ങുവില നിയമം ആക്കണം പോലുള്ള വിചിത്രവും അസംഭവ്യവുമായ ഡിമാന്റുകൾ മുന്നോട്ടു വെക്കാൻ തുടങ്ങി. അതോടെ സമരക്കാർ മുന്നോട്ട് നീങ്ങാനും പിൻവാങ്ങാനും കഴിയാത്ത അവസ്ഥയിൽ എത്തി.
● ഇതിനകം വിദേശ ഫണ്ടൊഴുക്ക് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ ആയിക്കഴിഞ്ഞു. അതോടെ ഏജന്റുമാർ ഉൾപ്പടെ മിക്കവാറും സ്ക്രൂട്ടിണി നേരിടേണ്ടി വരും എന്ന് ഉറപ്പായി കഴിഞ്ഞു.
● അതോടെ വ്യക്തമായ ലക്ഷ്യവും, നയിക്കാൻ നേതാക്കളും ഇല്ലാതെ സമരം കുറ്റിയിൽ കെട്ടിയ പശുവിനെപ്പോലെ നിന്ന് കറങ്ങാൻ തുടങ്ങി
● അങ്ങനെ തികഞ്ഞ അവസരവാദപരതയിൽ ആരംഭിച്ച സമര നാടകം അവസരവാദങ്ങളിലൂടെ നീങ്ങി അവസരവാദങ്ങളുടെ ഓപ്‌ഷനുകൾ അവസാനിക്കുന്നതോടെ ക്ഷയിച്ചു പോകുന്നു
Translation of Avi Das post