Updated on: 4 September, 2021 9:27 PM IST
മത്സ്യകൃഷി

ആലപ്പുഴ: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതി വഴി തുറവൂര്‍ ഫിഷറീസ് യൂണിറ്റിന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ മത്സ്യകൃഷികളുടെ വിളവെടുപ്പ് ആരംഭിച്ചു.

2020- 21 സാമ്പത്തിക വര്‍ഷത്തില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കിയ ജനകീയ മത്സ്യകൃഷി പദ്ധതിയിലെ നാടന്‍ മത്സ്യങ്ങളുടെ കൃഷി, തിലോപ്പിയ മത്സ്യകൃഷി, സമ്മിശ്ര കൃഷി, ശുദ്ധജല മത്സ്യകൃഷി, കൂട് കൃഷി, ചെമ്മീന്‍ കൃഷി, ഞണ്ട് കൃഷി എന്നിവയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.

പദ്ധതി പ്രകാരം മത്സ്യ കര്‍ഷകര്‍ക്ക് ബണ്ട് നിര്‍മ്മാണം, കുളം ഒരുക്കല്‍, മത്സ്യത്തീറ്റ, മത്സ്യക്കുഞ്ഞുങ്ങള്‍ എന്നിവ 40% സബ്‌സിഡിയോടെയാണ് സര്‍ക്കാര്‍ നല്‍കുന്നത്. സുഭിക്ഷ കേരളം പദ്ധതി വഴി ബയോഫ്‌ലോക്കില്‍ ഗിഫ്റ്റ് തിലോപ്പിയ മത്സ്യ കൃഷി നടത്തിയ കര്‍ഷകര്‍ക്ക് തീറ്റയ്ക്കുള്ള സബ്‌സിഡിയും മത്സ്യക്കുഞ്ഞുങ്ങളുടെ അനുവദിനീയമായ തുകയുടെ 20 ശതമാനവും സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കി. തുറവൂര്‍ യൂണിറ്റിന് കീഴിലുള്ള തൈക്കാട്ടുശേരി, പട്ടണക്കാട്, കഞ്ഞിക്കുഴി ബ്ലോക്കുകള്‍ മത്സ്യകൃഷിയില്‍ വന്‍ നേട്ടമാണ് കൈവരിച്ചത്.

മത്സ്യകൃഷിക്കുള്ള തയ്യാറെടുപ്പ് മുതല്‍ ബണ്ട് നിര്‍മാണം, കുളമൊരുക്കല്‍, കുളത്തിന്റെ ആഴം കൂട്ടല്‍, വലവിരിക്കല്‍, വിത്ത് നിക്ഷേപം തുടങ്ങി വിപണനം വരെയുള്ള എല്ലാ കാര്യങ്ങള്‍ക്കും കര്‍ഷകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കി തുറവൂര്‍ ഫിഷറീസ് യൂണിറ്റിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.

English Summary: Thuravoor Fisheries Unit: Harvesting has started with gains in fish farming
Published on: 04 September 2021, 09:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now