പലപ്പോഴും വേനൽ കാലത്തെ വൈദ്യുതി ബില്ലുകൾ ഒരു തലവേദനയായി മാറാറുണ്ട്. എന്നാൽ ഏറി വരുന്ന ചൂടിൽ എയർ കണ്ടിഷണറുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാനും സാധിക്കില്ല. എന്നാൽ എയർ കണ്ടിഷണറുടെ ഉപയോഗം വേണ്ടെന്ന് വെയ്ക്കാതെ തന്നെ വൈദ്യുതി ബില്ല് വർധിക്കുന്നത് ഒരു പരിധി വരെ കുറയ്ക്കാം അതിനുള്ള ചില പൊടിക്കൈകൾ നോക്കാം
A/C യിൽ താപനില വെയ്ക്കുമ്പോൾ ശ്രദ്ധിക്കുക
ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി എയർ കണ്ടിഷണറിൽ (Air conditioner) സ്ഥിരപ്പെടുത്തുന്ന താപനില 20°C ൽ നിന്ന് 24°C യിലേക്ക് ഉയർത്തിയിരുന്നു. ഇത് വഴി 6 ശതമാനം വൈദ്യുതി സംരക്ഷിക്കാമെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. നിങ്ങൾ എസിയുടെ താപനില എത്ര താഴ്ത്തുന്നോ വൈദ്യുതി അത്രയും വർധിക്കും. അത് കൊണ്ട് തന്നെ എസി താപനില സ്ഥിര താപനില നിർത്തിയാൽ 6 ശതമാനം വരെ വൈദ്യുതി ലാഭിക്കാം.
എസി ഉപയോഗിക്കുമ്പോൾ വാതിലുകൾ അടച്ചിടുക.
എസി ഉപയോഗിക്കുമ്പോൾ എല്ലാ വാതിലുകളും ജനലുകളും അടച്ചിടുക. മാത്രമല്ല ജനാലകളിൽ കൂടി തണുത്ത വായു (Air) പുറത്ത് പോകുന്നില്ലെന്ന് ഉറപ്പ് വരുത്തുക. മാത്രമല്ല കർട്ടനുകൾ ഇട്ട് സൂര്യപ്രകാശം റൂമിനകത്ത് കടക്കുന്നില്ലെന്ന് ഉറപ്പാക്കുക. അപ്പോൾ നിങ്ങളുടെ എസിക്ക് അധികം പണിയെടുക്കേണ്ടി വരില്ല, വൈദ്യുതിയും ലാഭിക്കാം. മുറിയിൽ ചൂട് പുറന്തള്ളുന്ന ഉപകരണങ്ങൾ ഇല്ലെന്നും ഉറപ്പ് വരുത്തുക.
എസി ഓൺ ചെയ്യുകയും ഓഫ് ചെയുകയും ചെയ്യുക
ദിവസം മുഴുവൻ മുറിയിൽ എസി ഉപയോഗിക്കുകയാണെങ്കിൽ രാത്രിയിൽ (Night) എസി ആവശ്യം വരില്ല. ആ സമയത്ത് എസി ഓഫാക്കുക. കുറച്ച് മണിക്കൂറുകൾ എസി ഉപയോഗിക്കുകയാണെങ്കിൽ ഒന്ന് രണ്ട് മണിക്കൂറുകൾ എസി ഓഫ് ആക്കി ഇടുക. അപ്പോൾ തണുപ്പ് ലഭിക്കുകയും ചെയ്യും വൈദ്യുതി ലാഭിക്കുകയും ചെയ്യാം.
എസിയോടൊപ്പം ഫാനും ഉപയോഗിക്കാം
എസിയോടൊപ്പം ഫാനും ഉപയോഗിക്കുന്നത് വൈദ്യുതി ലഭിക്കാൻ സഹായിക്കുംഎസി പുറത്ത് വിട്ടുന്ന തണുത്ത വായു എല്ലാ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഫാൻ സഹായിക്കും.
അത് കൊണ്ട് തന്നെ എസിയുടെ താപനില കുറയ്‌ക്കേണ്ടതായി വരില്ല. ആദ്യം ഫാൻ ഉപയോഗിച്ച് ചൂട് വായു പുറത്ത് കളഞ്ഞതിന് ശേഷം എസി ഓൺ ചെയ്യുക അപ്പോഴും വൈദ്യുതി ലഭിക്കാൻ കഴിയും.