1. News

അപ്പലേറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി -പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി/ എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകള്‍

ന്യൂഡല്‍ഹി ലോദി റോഡിലെ സ്‌കോപ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അപ്പലേറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റിയില്‍ ഡപ്യൂട്ടേഷന്‍/ അബ്‌സോര്‍ബ്ഷന്‍ വ്യവസ്ഥയില്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

Ajith Kumar V R

അപ്പലേറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി -പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി/ എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകള്‍

ന്യൂഡല്‍ഹി ലോദി റോഡിലെ സ്‌കോപ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന അപ്പലേറ്റ് ട്രിബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റിയില്‍ ഡപ്യൂട്ടേഷന്‍/ അബ്‌സോര്‍ബ്ഷന്‍ വ്യവസ്ഥയില്‍ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി, ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു.

പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി

ഒഴിവ് -1 -പേസ്‌കെയില്‍- ലെവല്‍-7( 67,700-2,08,700)- പ്രായം -56 വരെ- യോഗ്യത- കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍,ഹൈക്കോടതി, ജില്ല കോടതി,പൊതുമേഖല സ്ഥാപനങ്ങള്‍, ആട്ടോണോമസ് ബോഡീസ് എന്നിവിടങ്ങളില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരോ അല്ലെങ്കില്‍ പേ ബാന്‍ഡ് 3-ല്‍ ഗ്രേഡ് പേ 5400 ഉള്ള 5 വര്‍ഷത്തെ റഗുലര്‍ സര്‍വ്വീസ് ഉള്ളവരോ അല്ലെങ്കില്‍ ഗ്രേഡ് പേ 4800 രൂപ ലഭിക്കുന്ന പേ ബാന്‍ഡ് 2-ല്‍ പെടുന്ന 6 വര്‍ഷം സര്‍വ്വീസുള്ളവര്‍ക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് സ്റ്റെനോഗ്രഫിയില്‍ മിനിട്ടില്‍ 120 വാക്ക് ചെയ്യാന്‍ കഴിവുണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനവും വേണം.

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്

ഒഴിവ് - 1, പേ സ്‌കെയില്‍- ലെവല്‍-2 ( 19,900-63,200) ,പ്രായം -56 വരെ, യോഗ്യത- കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ഹൈക്കോടതിയിലോ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. അല്ലെങ്കില്‍ പേ ബാന്‍ഡ് 1-ല്‍ ഗ്രേഡ് പേ 1800 ഉള്ള 3 വര്‍ഷം റഗുലര്‍ സര്‍വ്വീസുള്ളവര്‍ക്കും അപേക്ഷിക്കാം. പ്ലസ് 2 പാസായിരിക്കണം. ഒരു മിനിട്ടില്‍ ഇംഗ്ലീഷില്‍ 35 വാക്കുകളും ഹിന്ദിയില്‍ 30 വാക്കുകളും ടൈപ്പു ചെയ്യാന്‍ കഴിയണം. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം.
വിശദ വിവരങ്ങള്‍ www.aptel.gov.in സൈറ്റില്‍ career പേജില്‍ ലഭിക്കും. അപേക്ഷഫോറം അനക്‌സറില്‍ ലഭ്യമാണ്. അപേക്ഷിക്കേണ്ട അവസാന തീയതി -2020 മെയ് 4 ആണ്.
English Summary: Applications invited by Appelalte Tribunal for Electricity ,New delhi for the post of Principal Private Secretary & LD Clerk

Like this article?

Hey! I am Ajith Kumar V R. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds