Updated on: 22 March, 2021 3:30 PM IST
കിസാൻ

കിസാൻ വികാസ് പത്ര

മോഡി സർക്കാർ ആരംഭിച്ച സമ്പാദ്യപദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര . എട്ടു വർഷവും ഏഴുമാസവും കൊണ്ട് നിക്ഷേപത്തുക ഇരട്ടിയായി തിരിച്ചുകിട്ടുന്ന ആകർഷകമായ നിക്ഷേപ പദ്ധതിയാണിത്.

കേന്ദ്രസർക്കാരിന്റെ ഡയറക്ടറേറ്റ് ഓഫ് സ്മാൾ സേവിംഗ്സ് പോസ്റ്റ് ഓഫീസുകളിലൂടെ സേവിംഗ്സ് ബോണ്ടുകളായി വിറ്റഴിക്കപ്പെടുന്ന ഇവ രാജ്യത്തെ എല്ലാ പൗരൻമാർക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്നതാണ്. രണ്ടരവർഷത്തിനകം നിക്ഷേപത്തുകയും അതിന്റെ അതുവരെയുള്ള പലിശയും തിരിച്ചു നേടാവുന്നതാണ്. ബജറ്റിൽ മുതിർന്ന പൗരന്മാർക്ക് എൽഐസി വഴി പെൻഷനും ആരോഗ്യ സ്മാർട്ട് കാർഡും ലഭിക്കും.

കർഷകർക്ക് ഉറപ്പുള്ള വരുമാനം തിരികെ ലഭിക്കുന്ന സർക്കാർ നടത്തുന്ന ദീർഘകാലസമ്പാദ്യപദ്ധതിയാണ് ഇത്. യുവകർഷകർക്കും കുട്ടികളുടെ പേരിൽ രക്ഷിതാവിന്റെ പേരിലും ഇത് ആരംഭിക്കാം. 8.7% കോമ്പൗണ്ട് പലിശ നല്കുന്നു. (മുതലും പലിശയും കൂട്ടി അടുത്തവർഷം പലിശ നല്കുന്നു)

പ്രത്യേകതകൾ

• 1000, 5000, 10,000, 50,000 എന്നീ നിരക്കിൽ നിക്ഷേപിക്കാം. നിക്ഷേപത്തുകയ്ക്ക് പരിധിയില്ല. 103 മാസം 8 വർഷം 7 മാസമാണ് നിക്ഷേപകാലാവധി
• രണ്ടരവർഷം നിർബന്ധിത നിക്ഷേപകാലമാണ്. അപ്പോൾ തുക പിൻവലിക്കാൻ പറ്റില്ല.
18 വയസ്സ് പൂർത്തിയായിരിക്കണം.
• പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ആകില്ല.
• നിക്ഷേപത്തിനു നല്കുന്ന തിരിച്ചറിയൽ സ്ലിപ്പ് അക്കൗണ്ട് പിൻവലിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും ഹാജരാക്കേണ്ടതാണ്.
• പാൻകാർഡ് ഈ നിക്ഷേപത്തിന് ആവശ്യമില്ല.
• കാലാവധിക്കുമുമ്പ് പിൻവലിക്കുന്നത് നഷ്ടമുണ്ടാക്കും.
ആദ്യവർഷത്തിനുള്ളിൽ പിൻവലിച്ചാൽ പലിശ ലഭിക്കില്ല.
•വർഷം മുതൽ 2.5 വർഷത്തിനുള്ളിൽ പിൻവലിച്ചാൽ 84% നിരക്കിൽ വാർഷികപലിശ പിഴയായി ഈടാക്കും.

•2.5 വർഷത്തിനുശേഷമുള്ള പിൻവലിക്കലിനു പിഴയില്ല.
സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടാൽ അടുത്തുള്ള പോസ്റ്റോഫീസിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് ലഭിക്കും.
നികുതിയിളവ് ഈ നിക്ഷേപത്തിനു ലഭിക്കുകയില്ല.

English Summary: To double the income use kisan vikas patra scheme
Published on: 22 March 2021, 02:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now