Updated on: 14 March, 2023 11:41 AM IST
To get old Pension scheme, Maharashtra govt employees will start strike soon

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് 18 ലക്ഷത്തോളം വരുന്ന മഹാരാഷ്ട്ര സർക്കാർ ജീവനക്കാർ തിങ്കളാഴ്ച അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഒപിഎസ്(Old Pension Scheme) പുനഃസ്ഥാപിക്കാൻ സംസ്ഥാനം സമ്മതിക്കുന്നതുവരെ സമരം തുടരുമെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചു.

ചർച്ചകൾ പരാജയപ്പെട്ടതിനാൽ അർദ്ധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുകയാണ് എന്ന് സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, ആശുപത്രി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരുൾപ്പെടെ 18 ലക്ഷം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുമെന്ന്, മഹാരാഷ്ട്ര സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ കൂട്ടായ്മയായ രാജ്യ സർക്കാർ കർമ്മചാരി മധ്യവർത്തി സംഘടന അറിയിച്ചു.

പ്രശ്‌നപരിഹാരത്തിനായി മറ്റ് യൂണിയൻ പ്രതിനിധികളും, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരുമായി ചർച്ച നടത്തി. എന്നാൽ ജീവനക്കാരുടെ ആവശ്യം സംസ്ഥാന സർക്കാർ അംഗീകരിക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടതോടെ ചർച്ചകൾ പരാജയപെട്ടു.

ബന്ധപ്പെട്ട വാർത്തകൾ: 44000 കോടി: കേന്ദ്ര വിഹിതം കൃഷി മന്ത്രാലയത്തിനു ഉപയോഗിക്കാനായില്ല, പണം തിരിച്ചെടുത്തു

English Summary: To get old Pension scheme, Maharashtra govt employees will start strike soon
Published on: 14 March 2023, 11:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now