Updated on: 20 February, 2023 12:52 PM IST
To improve Agri sector in India Youth needs to participate in Agriculture Says Union Agriculture Minister

ജയ്പൂരിലെ ചൗധരി ചരൺ സിംഗ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ മാർക്കറ്റിംഗിന്റെയും (CCS-NIAM) അഗ്രി ബിസിനസ് മാനേജ്‌മെന്റിലെ ബിരുദാനന്തര ഡിപ്ലോമയുടെയും, അഗ്രി ഇന്നവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിന്റെയും നാലാമത് ബിരുദദാന ചടങ്ങ് ഇന്ന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു, ചടങ്ങിന്റെ മുഖ്യാതിഥിയായ കേന്ദ്ര കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ. കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയുടെ പുരോഗതിക്കായി വിവിധ പദ്ധതികളിലൂടെ സർക്കാർ തുടർച്ചയായി നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 

കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയുടെ പുരോഗതിക്കായി വിവിധ പദ്ധതികളിലൂടെ സർക്കാർ തുടർച്ചയായി ശ്രമങ്ങൾ നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ കാർഷിക മേഖലയ്ക്ക് കൂടുതൽ നേട്ടങ്ങൾ കൊണ്ടുവരുന്നതിനും, ഗ്രാമങ്ങളെ കൂടുതൽ അഭിവൃദ്ധിപ്പെടുത്തുന്നതിനും കൃഷിയിൽ ബിരുദവും, ബിരുദാനന്തര ബിരുദവും എടുത്തു പഠിക്കുന്ന വിദ്യാർത്ഥികളും യുവാക്കളും സംഭാവന നൽകണമെന്ന് അദ്ദേഹം പറഞ്ഞു. NIAM-ൽ 60 സീറ്റുകൾ കൂട്ടിച്ചേർക്കുമെന്നും ഹോസ്റ്റലിൽ നിർബന്ധിത താമസം എന്ന വ്യവസ്ഥ നിർത്തലാക്കുമെന്നും തോമർ പ്രഖ്യാപിച്ചു.

കാർഷിക മേഖലയാണ് ഏറ്റവും പ്രധാനമെന്നും, അതിൽ എല്ലാവരുടെയും താൽപര്യം വർധിക്കണമെന്നും യുവാക്കളെ അതിലേക്ക് ആകർഷിക്കണമെന്നും, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കേന്ദ്രമന്ത്രി തോമർ പറഞ്ഞു. കാർഷിക മേഖല നല്ല ഉപജീവനമാർഗമാണ്, കർഷകരുടെ രാജ്യസ്നേഹമാണ് നമ്മൾ കഴിക്കുന്ന ഭക്ഷണമെന്നും, രാജ്യത്തെ കാർഷികോത്പാദനം ഇല്ലാതായാൽ എല്ലാം നിലയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ ആദായകരമായ വിളകൾ തിരഞ്ഞെടുക്കണമെന്നും, വിളകളുടെ വൈവിധ്യവൽക്കരണം, ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലെ ഇടനിലക്കാരെ ഒഴിവാക്കുക തുടങ്ങി നിരവധി വെല്ലുവിളികൾ ആസൂത്രിതമായി കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരിയും സമ്മേളനത്തെ അഭിസംബോധന ചെയ്തു. പാർലമെന്റ് അംഗങ്ങളായ രാംചരൺ ബൊഹ്‌റ, കേണൽ രാജ്യവർദ്ധൻ സിംഗ് റാത്തോഡ്, രാജസ്ഥാൻ പ്രിൻസിപ്പൽ സെക്രട്ടറി ദിനേഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. NIAM പരിശീലനവും ധനസഹായവും നൽകുന്ന സ്റ്റാർട്ടപ്പുകളുടെ ഉൽപ്പന്നങ്ങൾ കേന്ദ്ര കൃഷി മന്ത്രി പുറത്തിറക്കുകയും ഗ്രാന്റുകൾക്കുള്ള ചെക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. സ്റ്റാർട്ടപ്പ് എക്സിബിഷനും ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു, ഇതിൽ NIAM ൽ പരിശീലനം ലഭിച്ച സ്റ്റാർട്ടപ്പുകൾ പങ്കെടുത്തു.

ബന്ധപ്പെട്ട വാർത്തകൾ: 2022-23 കാർഷിക വർഷത്തിൽ പഞ്ചസാര ഉൽപ്പാദനം 124 ലക്ഷം ടണ്ണായി കുറയും

English Summary: To improve Agri sector in India Youth needs to participate in Agriculture Says Union Agriculture Minister
Published on: 20 February 2023, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now