1. News

2022-23 കാർഷിക വർഷത്തിൽ പഞ്ചസാര ഉൽപ്പാദനം 124 ലക്ഷം ടണ്ണായി കുറയും

2021-22ൽ മഹാരാഷ്ട്രയിലെ പഞ്ചസാര ഉൽപ്പാദനം 137.28 ലക്ഷം ടണ്ണിൽ നിന്ന് 2022-23ൽ 124 ലക്ഷം ടണ്ണായി കുറയുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. തുടർച്ചയായ മഴയിൽ നിലം നനഞ്ഞിരുന്നു, ഇത് കരിമ്പ് കൃഷിയെ ബാധിച്ചതായി പഞ്ചസാര കമ്മീഷണർ ശേഖർ ഗെയ്‌ക്‌വാദ് പിടിഐയോട് പറഞ്ഞു.

Raveena M Prakash
Maharashtra's sugar production may decrease to 124 lakh ton in this crop year
Maharashtra's sugar production may decrease to 124 lakh ton in this crop year

2021-22ൽ മഹാരാഷ്ട്രയിലെ പഞ്ചസാര ഉൽപ്പാദനം 137.28 ലക്ഷം ടണ്ണിൽ നിന്ന് 2022-23ൽ 124 ലക്ഷം ടണ്ണായി കുറയുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. തുടർച്ചയായ മഴയിൽ നിലം നനഞ്ഞിരുന്നു, ഇത് കരിമ്പ് കൃഷിയെ നല്ല രീതിയിൽ ബാധിച്ചതായി പഞ്ചസാര കമ്മീഷണർ ശേഖർ ഗെയ്‌ക്‌വാദ് പറഞ്ഞു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ക്രഷിംഗ് സീസൺ ഈ വർഷം നേരത്തെ അവസാനിക്കും. കഴിഞ്ഞ ക്രഷിംഗ് സീസണിൽ, മൺസൂൺ ആരംഭിക്കുന്നത് വരെ ഫാക്ടറികൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ, ഇത് ഏപ്രിൽ അവസാനം വരെ പ്രവർത്തിക്കും, എന്ന് മില്ലുടമകൾ പറഞ്ഞു. സംസ്ഥാനത്ത് ആകെ 199 ഫാക്ടറികൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സത്താറ, സാംഗ്ലി, കോലാപൂർ ജില്ലകളിലെ പഞ്ചസാര ക്രഷിംഗ് മാർച്ച് അവസാനത്തോടെയും, ഏപ്രിൽ അവസാനത്തോടെ മറാത്ത്‌വാഡയിലെ ഫാക്ടറികളിലെയും ക്രഷിംഗ് അവസാനിക്കുമെന്ന് ഗെയ്‌ക്‌വാദ് പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: ICAR- CMFRI: തീരദേശ സംസ്ഥാനങ്ങളിൽ മറൈൻ കേജ് ഫാമിംഗിനുള്ള സ്ഥലങ്ങൾ കണ്ടെത്തി

English Summary: Maharashtra's sugar production may decrease to 124 lakh ton in this crop year

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds