കോട്ടയം: റബ്ബർ കൃഷിയിൽ നിയന്ത്രിതകമിഴ്ത്തിവെട്ടിന്റെ ശാസ്ത്രീയവശങ്ങളെക്കുറിച്ചറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം.
റബ്ബറില്‍നിന്ന് ദീര്‍ഘകാലത്തേക്ക് മെച്ചപ്പെട്ട ഉത്പാദനം ലഭ്യമാക്കുന്നതിനും പട്ടമരപ്പ്, മറ്റു രോഗങ്ങള്‍ എന്നിവമൂലം പുതുപ്പട്ടയില്‍ ടാപ്പിങ് സാധ്യമാകാതെ വരുന്ന മരങ്ങളില്‍നിന്ന് ആദായം നേടുന്നതിനും സഹായിക്കുന്ന ഒരു വിളവെടുപ്പുരീതിയാണ് നിയന്ത്രിത കമിഴ്ത്തിവെട്ട്.
ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് 2020 ഡിസംബര്‍ 23ാം തീയതി ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ ഇന്ത്യന്‍ റബ്ബര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ആർ. രാജഗോപാല്‍ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്‍റര്‍ നമ്പര്‍ 0481 2576622. Call center number 0481 2576622.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മാസം 20,000 രൂപ സ്കോളർഷിപ്പ് : ഡിസംബർ 31 വരെ അപേക്ഷിക്കാം