കായം നിർമ്മാണം
കേരളത്തിലെ എല്ലാ വീടുകളിലും ഉപയോഗിക്കുന്ന ഉത്പന്നമാണ് കായം കൂടാതെ ഹോട്ടലുകൾ,കാറ്ററിംഗ് സ്ഥാപനങ്ങൾ,ഭക്ഷ്യസംസ്കരണ യൂണിറ്റുകളെല്ലാം കായം കൂടുതൽ അളവിൽ ഉപയോഗിക്കുന്നു. കായം വിപണിയുടെ 98% കൈയടക്കി വെച്ചിരിക്കുന്നത് അന്യസംസ്ഥാന നിർമ്മാതാക്കളാണ്. ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തന്നെ ആരംഭിക്കാൻ കഴിയുന്നതും ലാഭകരവുമായ സംരംഭമാണ് കായം നിർമ്മാണം. പൊടി രൂപത്തിലും കേക്ക് രൂപത്തിലും കായം വിപണിയിൽ ലഭ്യമാണ്.
സാങ്കേതികവിദ്യ
കായം നിർമ്മിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന പാരമ്പര്യ കൂട്ട് വളരെ പ്രാധാന്യമർഹിക്കുന്നു. കായത്തിന് സുഗന്ധവും ടേസ്റ്റും ലഭിക്കുന്നതിന് കോമ്പിനേഷൻ വളരെ പ്രധാനമാണ്. വിദഗ്ധ പരിശീലനം നേടി നിർമ്മാണം ആരംഭിക്കാം. അസംസ്കൃത വസ്തുക്കളും പായ്ക്കിംഗ് മെറ്റീരിയലുകളും തമിഴ്നാട്ടിൽ നിന്നും സുലഭമായി ലഭിക്കും. പിറവം അഗ്രോപാർക്കിൽ കായം നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യയും പരിശീലനവും ലഭ്യമാണ്. ഫോൺ നമ്പർ: 0485 2242310, 9446713767
മൂലധനനിക്ഷേപം
പ്രവർത്തന മൂലധനം - 50.000.00
ആകെ 1.50,000.00
10 കിലോ കായം നിർമ്മിക്കുന്നതിനുള്ള ചിലവ് 522*10 =5,220.00
10 കിലോ കായം നിർമ്മിക്കുമ്പോൾ ലഭിക്കുന്ന ഉൽപന്നത്തിന്റെ അളവ് =13Kg
13 കിലോയുടെ വില്പന വില = 18,200.00
കമ്മീഷൻ കിഴിച്ച് ഉത്പാദകന് ലഭിക്കുന്നത് = 11830.00
ലാഭം=6,610.00