Health & Herbs

കായത്തിൻ്റെ ഗുണങ്ങൾ

ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌ കായം.  അടുക്കളയിലെ കേരളീയനല്ലാത്ത ഔഷധമാണ് കായം. അഫ്ഘാനിസ്ഥാന്‍, ടര്‍കിസ്ഥാന്‍, ഇറാന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് കായം ധാരാളമായി കാണുന്നത്. പഞ്ചാബിലും കാശ്മീരിലും ചെറിയ രീതിയില്‍ കായം കൃഷിചെയ്യുന്നു. ഫെറുല അസ്സാഫോയിറ്റിഡ എന്ന സസ്യത്തിൻ്റെ കറയാണ് ആഹാരത്തിന് മണവും രുചിയും നല്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന കായം. 

ചെടിയുടെ കാണ്ഡഭാഗത്തില്‍ വേരിനോടു ചേര്‍ന്ന ഭാഗത്ത് ഉണ്ടാക്കുന്ന മുറിവുകളില്‍ നിന്നൂറിവരുന്ന കറ അഥവാ നീരാണ് കായം. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചെരുന്നിടത്തു നിന്നും കറയെടുക്കാരുണ്ട് .ചെടി പൂക്കുന്ന സമയമായ മാർച്ച്‌ -ഏപ്രിൽ സമയത്താണ് വേരുയ്ക്ളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും . 

നാലോ അഞ്ചോ വർഷം  പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത് ഉദരസംബന്ധിയായ മിക്ക രോഗങ്ങള്‍ക്കും കായം ഉത്തമമായ ഔഷധം കൂടിയാണ്.കായം വാതകഫ വികാരങ്ങളെയും വയര്‍ വീര്‍ക്കുന്നതിനെയും വയറുവേദനയെയും ശമിപ്പിക്കുന്നു. ഔഷധത്തിനുമപ്പുറം പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും രുചി വര്‍ധിപ്പിക്കാന്‍ കായം ഉപയോഗിക്കുന്നുണ്ട്. .ദഹനപ്രക്രീയയെ ത്വരിതപ്പെടുത്താനും രുചി വർദ്ധിപ്പിക്കനുമുള്ള കഴിവ് കായത്തിനുണ്ട്.

വയറ്റിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും കായം ഔഷധമായി ഉപയോഗിക്കാം. കായം നെയ്യില്‍ വറുത്തുപൊടിച്ച് കാല്‍ഭാഗം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് സൂക്ഷിച്ചുവെച്ചു കുറേശ്ശെ പല പ്രാവശ്യം കൊടുത്താല്‍ വയറ്റിലെ അസുഖങ്ങള്‍ മാറും.ചുക്കുകഷായത്തില്‍ കായം അരച്ചുകലക്കിയ വെള്ളവും ചേര്‍ത്ത് ഒരൗണ്‍സ് വീതം മൂന്നുനേരം സേവിച്ചാല്‍ ചുമ, ഗുല്മന്‍, ബോധക്കേട്, വായുകോപം ഇവ ശമിക്കും. കീടവിഷങ്ങള്‍ ഉള്ളില്‍ച്ചെന്നാല്‍ പേരയുടെ ഇല ചതച്ചു പിഴിഞ്ഞ നീരില്‍ കായം കലക്കി കുടിച്ചാല്‍ വിഷം നിര്‍വീര്യമാകും.

എട്ടുകാലി വിഷത്തിന് വെറ്റില, കായം, മഞ്ഞള്‍ ഇവ സമം അരച്ച് പുരട്ടിയാല്‍ മതിയാകും. മുരിങ്ങാത്തൊലി, വെളുത്തുള്ളി, കായം ഇവ സമം അരച്ച് നെഞ്ചില്‍ പുറംപടയിട്ടാല്‍ ചുമയ്ക്ക് ശമനം ഉണ്ടാകും.വേപ്പില നന്നായി അരച്ച് കായം ലയിപ്പിച്ച വെള്ളത്തില്‍ കലക്കി ദിവസവും രണ്ടു പ്രാവശ്യം വെച്ച് മൂന്നുദിവസം 30 മില്ലി വീതം സേവിച്ചാല്‍ ഉദരകൃമി, .വിര ഇവയ്ക്ക് ശമനം ലഭിക്കും. കായം എല്ലായ്‌പ്പോഴും നെയ്യില്‍ വറുത്തുപയോഗിക്കാനാണ് ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്. 

നെയ്യില്‍ വറുത്തു കഴിഞ്ഞാല്‍ കായം ശുദ്ധമാകും. ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാനായി കായം വറുത്തുപൊടിച്ച് കലക്കിയ വെള്ളം വീടിനു ചുറ്റും ഒഴിക്കുന്ന സമ്പ്രദായം പണ്ടേ ഉണ്ടായിരുന്നു. 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox