ഇന്ന് ലോക തൊഴിലാളി ദിനം. എട്ടുമണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെത്തുടർന്ന് അതിൻറെ സ്മരണാർത്ഥം ആയാണ് മെയ് 1 തൊഴിലാളി ദിനമായി ലോകമെങ്ങും ആചരിക്കപ്പെടുന്നത്. മെയ് 1 തൊഴിലാളി ദിനമായി ആചരിക്കണം എന്ന ആശയം ആദ്യമായി മുന്നോട്ട് വെച്ചത് 1856ൽ ഓസ്ട്രേലിയ ആണ്. 1886 അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മെയ്ദിനം ആചരിക്കപ്പെടുന്നത്.
സമാധാനപരമായി യോഗം ചേർന്നിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെപ്പ് അമേരിക്കയുടെ അന്തരീക്ഷത്തെ ആദ്യ കലുഷിതമാക്കി. നിരവധി പേർക്ക് ജീവൻ വെടിയേണ്ടി വന്നു. 1904 ആംസ്റ്റർഡാമിൽ വച്ച് നടന്ന ഇൻറർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന് വാർഷിക യോഗത്തിൽ ആണ് എട്ടു മണിക്കൂർ ജോലി സമയം ആക്കിയതിന്റെ വാർഷികമായി മെയ് 1 തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിക്കപ്പെടുന്നത്.
എൺപതോളം രാജ്യങ്ങളിൽ മെയ്ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിൽ 1923 മദ്രാസിലാണ് ആദ്യമായി മെയ്ദിനം ആഘോഷിക്കപ്പെടുന്നത്. മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽസെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധി ആക്കണമെന്ന് പ്രധാനമന്ത്രിയായിരുന്ന വി പി സിങ്ങിനോട് ആവശ്യപ്പെടുന്നത്. അതിനുശേഷമാണ് മെയ് 1 ഇന്ത്യയിൽ പൊതു അവധി ആകുന്നത്.
Today is World Labor Day. May 1 is celebrated around the world as Labor Day to commemorate the recognition of the eight-hour working day. The idea of observing May 1 as Labor Day was first mooted in Australia in 1856. May Day commemorates the 1886 Hay Market Massacre in Chicago, USA. Peaceful assembly and the firing by the police against the workers in the US, with the first kalusitamakki atmosphere. Many were killed. At the annual meeting of the International Socialist Conference in Amsterdam in 1904, it was decided to celebrate May 1 as Labor Day, the anniversary of the eight-hour workday. May Day is declared a public holiday in more than 80 countries. May Day was first celebrated in India in 1923 in Madras. Vaiko, the general secretary of the resurgent Dravida Munnetra Kazhagam, said that Labor Day should be made a public holiday. Asking P Singh. After that, May 1 becomes a public holiday in India.
തൊഴിലാളികളുടെ മഹത്വവും അവരുടെ അവകാശങ്ങളും വിളിച്ചോത്തുവാൻ ഒരു ദിനവും, വിവിധ സംഘടനകൾ സമൂഹത്തിൽ ഉണ്ടായിട്ടും ഇന്ന് നമ്മുടെ രാജ്യത്തിൻറെ ഏറ്റവും വലിയ ശക്തിയായ അധ്വാനിക്കുന്ന തൊഴിൽ വർഗ്ഗത്തിന്റെ അവകാശങ്ങൾ അല്ലെങ്കിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ നമ്മുടെ രാജ്യത്തിന് ഇനിയും സാധിച്ചിട്ടുണ്ടോ എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു...