Updated on: 19 April, 2022 12:21 AM IST
Today’s Job Vacancies (19/04/2022)

സീനിയർ ഡെവലപ്പർ ഒഴിവ്

കേരള ഹൈക്കോടതിയിലെ ഇ കോർട്ട് പദ്ധതിയിൽ സീനിർ ഡെവലപ്പറെ നിയമിക്കുന്നു. ബി.ഇ/ ബി.ടെക്/ എം.എസ്.സി/ എം.സി.എ യോഗ്യതയും കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി എന്നിവയിൽ സ്‌പെഷ്യലൈസേഷനും വേണം. 35,291 രൂപ വേതനം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. വിശദവിവരങ്ങൾക്ക്: www.hckrecruitment.in.

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന് കീഴിലുള്ള ആർ.പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ താൽക്കാലിക സെക്യൂരിറ്റി സ്റ്റാഫിനെ (എക്‌സ് സർവീസ്‌മെൻ) നിയമിക്കുന്നു. 23ന് രാവിലെ 10.30ന് കോളേജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 9443607001.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/04/2022)

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ഒഴിവ്

പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചർ, ഹൈസ്‌ക്കൂൾ അസിസ്റ്റന്റ്, എൽ.പി/യു.പി. അസിസ്റ്റന്റ് തസ്തികകളിലേക്കും 2022-23 അദ്ധ്യയന വർഷം താൽക്കാലികമായി ഉണ്ടായേക്കാവുന്ന അദ്ധ്യാപക തസ്തികകളിലേക്കും 2022-23 അദ്ധ്യായന വർഷത്തേക്ക് മാത്രം കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് (പി.എസ്.സി നിയമനത്തിനായി നിഷ്‌കർഷിക്കുന്ന യോഗ്യതകൾ) അപേക്ഷകൾ ക്ഷണിച്ചു.

അതാതു സ്‌കൂളുകൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസർ/ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ എന്നിവർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റസിഡൻഷ്യൽ സ്വഭാവമുള്ളതിനാൽ സ്‌കൂളുകളിൽ താമസിച്ച് പഠിപ്പിക്കണം. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസ്സൽ ബന്ധപ്പെട്ട ഓഫീസിൽ സമർപ്പിക്കണം. കരാർ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് അവ തിരികെ നൽകും. അപേക്ഷകൾ 30 വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക്: 0471-2304594, 2303229.

ബന്ധപ്പെട്ട വാർത്തകൾ: TCS ഓഫ് കാമ്പസ് റിക്രൂട്ട്‌മെന്റ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കൽ സ്പീച്ച് പത്തോളജിസ്റ്റ് ആൻഡ് ഓഡിയോളജിസ്റ്റിന്റെ ഒരു വർഷത്തെ താത്കാലിക ഒഴിവിൽ അപേക്ഷിക്കാം. എം.എസ്.സി. സ്പീച്ച് ആൻഡ് ഹിയറിംഗ് അല്ലെങ്കിൽ മാസ്റ്റർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി ബിരുദാനന്തര ബിരുദധാരികളായിരിക്കണം. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ 28ന് വൈകിട്ട് മൂന്നിനകം സി.ഡി.സിയിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.cdckerala.org, 0471-2553540.

ഇന്റര്‍വ്യൂ

വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ തസ്തികയുടെ ഒന്നാം ഘട്ട ഇന്റര്‍വ്യൂ ഏപ്രില്‍ 28,29 തീയതികളില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വയനാട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒ.ടി.വി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും , ബയോഡാറ്റയും  യോഗ്യത സര്‍ട്ടിഫിക്കേറ്റുകളും സഹിതം നിശ്ചിത തീയതിയില്‍ ഹാജരാക്കണം

അസിസ്റ്റന്റ് എഞ്ചിനീയര്‍ ഒഴിവ്

വള്ളിക്കോട് ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അസിസ്റ്റന്റ് എഞ്ചിനീയറെ ആവശ്യമുണ്ട്. യോഗ്യത: അംഗീകൃത സിവില്‍ എഞ്ചിനീയറിംഗ് /അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ഡിഗ്രി. പ്രായപരിധി : 40 വയസ്. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 30 ന് വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. ഫോണ്‍: 0468-2350229.

ഓവര്‍സീയര്‍  നിയമനം

പ്രമാടം ഗ്രാമപഞ്ചായത്ത് എംജിഎന്‍ആര്‍ഇജിഎസ് പദ്ധതി നടത്തിപ്പിനായി ഒരു ഓവര്‍സീയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  യോഗ്യത : സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം, സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍ സഹിതം  വെളളപേപ്പറില്‍  തയ്യാറാക്കിയ  അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത്  സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.

സ്വീപ്പര്‍ നിയമനം

പ്രമാടം ഗ്രാമപഞ്ചായത്ത് പൂങ്കാവില്‍ ആരംഭിച്ച ആയുര്‍വേദ ഉപകേന്ദ്രത്തിലേക്ക്  ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പറെ നിയമിക്കുന്നു. താത്പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ  പകര്‍പ്പുകള്‍ സഹിതം  വെളളപേപ്പറില്‍  തയ്യാറാക്കിയ  അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത്  സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0468 2242215, 0468 2240175.

സെക്യുരിറ്റി നിയമനം    

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് താത്കാലികമായി  മാസവേതന അടിസ്ഥാനത്തില്‍  നാലു   സെക്യുരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രില്‍ 22 ന് ഉച്ചയ്ക്ക്  രണ്ടിന് മുന്‍പായി ഓഫീസില്‍  നല്‍കണം.  അപേക്ഷകര്‍ ഏപ്രില്‍ 25 ന്  ഉച്ചയ്ക്ക് 1.30 ന് ആശുപത്രിയില്‍  നടക്കുന്ന കൂടിക്കാഴ്ചയില്‍  അസല്‍   രേഖകളുമായി  നേരിട്ട് ഹാജരാകണം.  എക്സ് സര്‍വീസ്,  മറ്റ് സായുധ സേന വിഭാഗങ്ങളില്‍നിന്നും  വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

അപേക്ഷകര്‍ക്ക്  30 വയസ് തികയുകയും  50 വയസില്‍  അധികരിക്കാനും പാടില്ല. അപേക്ഷകര്‍ക്ക് പത്താം ക്ലാസ് വിദ്യാഭ്യസ യോഗ്യത ഉണ്ടായിരിക്കണം. തെരഞ്ഞടുക്കപ്പെട്ടവര്‍ പോലീസ് ക്ലിയറന്‍സ്  സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്  എന്നിവ  ഹാജരാക്കണം.  കൂടുതല്‍ വിവരങ്ങള്‍ കോന്നി താലൂക്ക് ആശുപത്രി ഓഫീസില്‍ നിന്നും ലഭിക്കും.

English Summary: Today’s Job Vacancies (19/04/2022)
Published on: 19 April 2022, 12:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now